Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം നമ്പറില്‍ ഇനി വിജയ് ശങ്കറില്ല, ടീമില്‍ നിന്ന് പുറത്ത്, കാരണം ഇതാണ്, പകരക്കാരന്‍ ഈ താരം

വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

ലണ്ടന്‍: ഇന്ത്യന്‍ ടീമിന് പരിക്കിന്റെ കാലമാണ് ഇതെന്ന് തോന്നുന്നു. നിര്‍ണായക സമയത്ത് ഓരോ താരങ്ങള്‍ ടീമിന് പുറത്ത് പോയി കൊണ്ടിരിക്കുകയാണ്. ആദ്യം ഇത് ശിഖര്‍ ധവാനായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറിയടിച്ചതിന് പിന്നാലെയായിരുന്നു ധവാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. പിന്നാലെ ഭുവനേശ്വര്‍ കുമാറിനും പരിക്കേറ്റു. ഇപ്പോഴിതാ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

1

ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് വിജയ് ശങ്കര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. മൂന്ന് മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. വിജയ് ശങ്കര്‍ ഭാഗ്യമുള്ള കളിക്കാരനാണെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ വാദമുയര്‍ന്നിരുന്നു. എന്നാല്‍ അതേ ഭാഗ്യം തന്നെ നിര്‍ഭാഗ്യമായി മാറിയിരിക്കുകയാണ്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിജയ് ശങ്കര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്നത്. അദ്ദേഹത്തിന് കുറച്ച് കാലം വിശ്രമം വേണ്ടി വരുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന.

അതേസമയം കര്‍ണാടക ഓപ്പണറും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയു ചെയ്ത മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു മായങ്ക് അഗര്‍വാള്‍. എന്നാല്‍ ഇതുവരെ ഇന്ത്യക്കായി ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ല. പരിശീലനത്തിനിടെ ബുംറയുടെ പന്ത് കാലില്‍ കൊണ്ടാണ് വിജയ് ശങ്കറിനെ പരിക്കേറ്റത്. നേരത്തെ ശങ്കറിന് പരിക്കേറ്റപ്പോള്‍ അത് കാര്യമുള്ളതല്ലെന്നായിരുന്നു ബിസിസിഐ പ്രതികരിച്ചത്.

വിജയ് ശങ്കറിന് തുടര്‍ന്നുള്ള മത്സരങ്ങള്‍ കളിക്കാനാവാത്ത അവസ്ഥയാണ് ഉള്ളതെന്ന് ബിസിസിഐ പറഞ്ഞു. അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം ഋഷഭ് പന്ത് നാലാം സ്ഥാനത്ത് കളിച്ച് അടുത്ത രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ മായങ്ക് ടീമിലെത്തും. മായങ്ക് അഗര്‍വാള്‍ മികച്ച ഓപ്പണറാണ്. അങ്ങനെയെങ്കില്‍ താരത്തെ ഓപ്പണറാക്കുകയും ലോകേഷ് രാഹുലിനെ നാലാം സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്യാനാണ് ടീം ലക്ഷ്യമിടുന്നത്. ഐസിസി മാറ്റം അംഗീകരിച്ചതായിട്ടാണ് സൂചന.

Story first published: Monday, July 1, 2019, 14:27 [IST]
Other articles published on Jul 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+