Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വജ്രായുധം പുറത്തെടുക്കുമോ? വിരാട് കോലി പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് കാര്യമായ മാറ്റം വേണമെന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ആവശ്യമാണ്. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിക്കുന്നതിനാല്‍ ഇന്ത്യ ഈ സ്ഥാനത്ത് മാറ്റം വരുത്തിയിട്ടില്ല. നാളെ ഇംഗ്ലണ്ടിനെതിരെ നിര്‍ണായക മത്സരം നടക്കുകയാണ്. ഈ സ്ഥാനം ഇന്ത്യ മാറ്റിയില്ലെങ്കില്‍ തോല്‍വി ഉറപ്പാണെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പലരും പ്രതികരിച്ച് കഴിഞ്ഞു.

വിജയ് ശങ്കര്‍ ടീമില്‍ തുടരുന്നതിന്റെ സാധ്യതയെയാണ് മുന്‍ താരങ്ങള്‍ ചോദ്യം ചെയ്യുന്നത്. നാലാം നമ്പറില്‍ വിജയ് കളിക്കുന്നത് കാരണം മറ്റ് താരങ്ങള്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാവുന്നു എന്നാണ് വാദം. എന്തുകൊണ്ട് ഋഷഭ് പന്തിനെ കളിപ്പിക്കുന്നില്ല എന്ന വാദം ഇതോടെം ശക്തിപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ അടക്കം ഫോമില്‍ കളിക്കുന്ന പന്ത് ഇംഗ്ലണ്ട് സാഹചര്യത്തില്‍ നന്നായി കളിക്കുന്ന താരമാണ്.

വിജയ് ശങ്കറിന്റെ ഫോം

വിജയ് ശങ്കറിന്റെ ഫോം

നാലാം നമ്പറില്‍ വിജയ് ശങ്കറിന്റെ മികച്ച പ്രകടനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ്. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹം വിചാരിച്ച രീതിയിലല്ല പോകുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ രണ്ട് വിക്കറ്റെടുത്ത് തിളങ്ങിയെങ്കിലും കാര്യങ്ങള്‍ പിന്നീട് കൈവിട്ടു. ആദ്യ മത്സരത്തില്‍ തന്നെ പാകിസ്താനോട് വമ്പനടികള്‍ക്ക് ശ്രമിച്ച് താരം പരാജയപ്പെട്ടു. അഫ്ഗാനിസ്ഥാനോടും വെസ്റ്റിന്‍ഡീസിനോടും ഇത് ആവര്‍ത്തിച്ചതോടെ ഇന്ത്യയുടെ നാലാം നമ്പര്‍ ആശങ്കകള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

ഇന്ത്യയുടെ വജ്രായുധം

ഇന്ത്യയുടെ വജ്രായുധം

ഇന്ത്യ ടൂര്‍ണമെന്റില്‍ കണ്ടുവെച്ച വജ്രായുധമാണ് ഋഷഭ് പന്തെന്ന് ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ നിരയില്‍ നിലവില്‍ ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍മാരില്ല. അതുകൊണ്ട് പന്തിന് മറ്റ് ബാറ്റ്‌സ്മാന്‍മാരുമായി നല്ല ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കും. അതേസമയം മധ്യനിരയില്‍ സമ്മര്‍ദം കുറയ്ക്കാനും പന്തിന് സാധിക്കും. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരായ മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ക്കെതിരെ നല്ല ട്രാക്ക് റെക്കോര്‍ഡും പന്തിനുണ്ട്. വേഗമേറിയ പിച്ചുകളില്‍ പന്ത് കൂടുതല്‍ അപകടകാരിയാണ്.

പ്രമുഖരുടെ പിന്തുണ

പ്രമുഖരുടെ പിന്തുണ

ഋഷഭ് പന്തിന് പ്രമുഖ താരങ്ങളുടെ പിന്തുണയുമുണ്ട്. നേരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും ഇര്‍ഫാന്‍ പഠാനും പന്തിനെ കളിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്പിന്നര്‍മാര്‍ക്ക് മേലുള്ള ആധിപത്യമാണ് പന്തിനുള്ള മുന്‍തൂക്കം. അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് കുറഞ്ഞ സ്‌കോര്‍ പിന്തുടരുമ്പോള്‍ വിജയ് ശങ്കറിനെ പന്തെറിയിക്കാന്‍ ധൈര്യമില്ല. അഫ്ഗാന്‍, വിന്‍ഡീസ് ടീമുകളോടുള്ള മത്സരം ഇതിനാണ്. പന്ത് എറിയാതിരിക്കുന്ന സാഹചര്യത്തില്‍ വിജയ് ശങ്കറിനെ കളിപ്പിക്കുന്നത് ടീമിന് ബാധ്യതയാണ്.

കോലി പറയുന്നത് ഇങ്ങനെ

കോലി പറയുന്നത് ഇങ്ങനെ

വിജയ് ശങ്കറിനെ ക്യാപ്റ്റന്‍ കോലി പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. താരത്തിന്റെ പ്രകടനത്തിന് തൃപ്തിയുണ്ടെന്നും കോലി പറഞ്ഞു. അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനും അഫ്ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൂടി കാണണമെന്നും കോലി ആവശ്യപ്പെട്ടു. അതേസമയം കേദാര്‍ ജാദവ് മാറുമോ എന്നും സംശയമുണ്ട്. സ്പിന്നിനെ കൂടുതല്‍ പിന്തുണയ്ക്കുന്നത് കൊണ്ട് രവീന്ദ്ര ജഡേജയെന്ന ക്വാളിറ്റി ഓള്‍റൗണ്ടറെ കളത്തിലിറക്കാന്‍ ഇന്ത്യ തയ്യാറായേക്കും.

Story first published: Saturday, June 29, 2019, 23:55 [IST]
Other articles published on Jun 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+