വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ശങ്കറിന് പരിശീലനത്തിനിടെ പരിക്ക്, ലോകകപ്പില്‍ തുടരുമോ, ടീം പറയുന്നത് ഇങ്ങനെ

By Vaisakhan MK
ധവാന് പിന്നാലെ മറ്റൊരു താരത്തിനും പരിക്ക്

ലണ്ടന്‍: ഇന്ത്യന്‍ നിരയില്‍ പരിക്ക് വീണ്ടും ഭീഷണിയാവുന്നു. ഇത്തവണ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് പരിക്കേറ്റത്. പരിശീലനത്തിനിടെയാണ് വിജയ് ശങ്കറിന് പരിക്കേറ്റിരിക്കുന്നത്. ലോകകപ്പില്‍ പരിക്കേല്‍ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് വിജയ് ശങ്കര്‍. കഴിഞ്ഞ ദിവസം പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ടൂര്‍ണമെന്റില്‍ കളിക്കാനാവില്ലെന്ന് ടീം വ്യക്തമാക്കിയിരുന്നു. പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ പിടിയിലാണ്. അടുത്ത മത്സരം കളിക്കാനാവില്ല.

1

അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിന് വേണ്ടി നടക്കുന്ന പരിശീലനത്തിനിടെയായിരുന്നു വിജയ് ശങ്കറിന് പരിക്കേറ്റത്. ജസ്പ്രീത് ബുംറ എറിഞ്ഞ യോര്‍ക്കര്‍ വിജയ് ശങ്കറിന്റെ കാല്‍വിരലിലാണ് കൊണ്ടത്. താരം വേദന കാരണം വീഴുന്നതാണ് പിന്നീട് കണ്ടത്. സാരമായി തന്നെ പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ പുറത്തിരുന്ന ശേഷമാണ് വിജയ് ശങ്കറിന് കളിക്കാന്‍ അവസരം ലഭിച്ചത്.

അതേസമയം വിജയ് ശങ്കറിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. പരിശീലന സമയത്ത് നല്ല വേദനയുണ്ടായിരുന്നു. എന്നാല്‍ വൈകീട്ടോടെ ഇത് മാറിയെന്നും ടീം ഫിസിയോയും പറയുന്നു. വിജയ് ടീം ഫിസിയോ പാട്രിക് ഫര്‍ഹാതിന്റെ നിരീക്ഷണത്തിലാണ്. വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാറിനൊപ്പവും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് പരിശീലനം തടസ്സപ്പെട്ടിരുന്നു. എന്നാല്‍ വിജയ് ശങ്കറിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് വന്നതോടെ ഇന്ത്യന്‍ ടീമിനാണ് ആശ്വാസം ലഭിച്ചിരിക്കുന്നത്.

ഇന്ത്യക്ക് നാലാം നമ്പറില്‍ നല്ലൊരു ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ധവാന് പരിക്കേറ്റതോടെ വിജയ് ശങ്കര്‍ അല്ലെങ്കില്‍ ഋഷഭ് പന്ത് ആ സ്ഥാനത്ത് കളിക്കാനാണ് സാധ്യത. അതേസമയം ഭുവനേശ്വറിന് ടൂര്‍ണമെന്റില്‍ കളിക്കാനാവാത്തെ വന്നാല്‍ പകരം ഇഷാന്ത് ശര്‍മയെ ആ സ്ഥാനത്ത് കളിപ്പിക്കാനും സാധ്യതയുണ്ട്. പക്ഷേ വിജയ് ശങ്കറിന് പരിക്കേറ്റത് ഇന്ത്യക്ക് വലിയ ആശങ്കയാണ്. പാകിസ്താനെതിരെ മികച്ച പ്രകടനനമാണ് വിജയ് നടത്തിയത്. പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന നേട്ടവും ശങ്കറിനുണ്ട്.

Story first published: Thursday, June 20, 2019, 16:50 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X