വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ശങ്കറിനെ ആരാണ് ടീമിലെടുത്തത്?; ഇനി ടീമില്‍ നിന്നും പുറത്തേക്ക്

ഈ താരം എങ്ങനെ ഇന്ത്യൻ ടീമിലെത്തി, ഇന്ത്യ തോറ്റിരുന്നെങ്കിലോ?? | Oneindia Malayalam

ദില്ലി: ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയവുമായി കപ്പടിച്ചെങ്കിലും യുവ താരങ്ങളുടെ മികവ് ചോദ്യം ചെയ്യപ്പെടുന്ന ടൂര്‍ണമെന്റുകൂടിയായി ഇത്. ഇന്ത്യന്‍ യുവ താരങ്ങളില്‍ വാഷിങ്ടണ്‍ സുന്ദറിന് ഒഴിച്ച് മറ്റാര്‍ക്കും എടുത്തുപറയത്തക്ക മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

ബാറ്റിങ്ങില്‍ യുവതാരങ്ങള്‍ ഏറെയുണ്ടെങ്കിലും ബൗളിങ്ങില്‍ പുതിയ താരങ്ങള്‍ ഉയര്‍ന്നുവരാത്തത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. പരീക്ഷണ ടീമിനെ ശ്രീലങ്കയിലയച്ച ഇന്ത്യ പാഠം പഠിക്കുകതന്നെ ചെയ്തു. പേസ് ബൗളിങ്ങില്‍ യാതൊന്നും ചെയ്യാനില്ലാത്തതുപോലെയായിരുന്നു ശ്രീലങ്കയിലെ ഇന്ത്യയുടെ പ്രകടനം.

vijay

ഹാര്‍ദിക് പാണ്ഡ്യയുടെ ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഫൈനലില്‍ കാഴ്ചവെച്ച ബാറ്റിങ് ഇന്ത്യന്‍ ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്നതു കൂടിയായി. സിംഗിളുകള്‍ എടുത്ത് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍പോലും ശങ്കറിന് കഴിഞ്ഞില്ല. ഫൈനലില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവരിക ഈ യുവതാരമായിരുന്നേനെ.

സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണ് ശങ്കറിന്. അരങ്ങേറ്റ സീരീസ് തന്നെ യാത്രയയപ്പ് സീരീസും ആയി എന്നാണ് ശങ്കറിനെ ഒരാള്‍ പരിഹസിച്ചത്. ഇയാളെക്കാള്‍ മികച്ച രീതിയില്‍ ബാറ്റേന്താന്‍ തനിക്ക് കഴിയുമെന്ന് മറ്റൊരാള്‍ പറയുന്നു. എങ്ങിനെയാണ് ഇത്തരമൊരു താരം ഇന്ത്യന്‍ ടീമിലെത്തിയതെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

19 പന്തില്‍ 17 റണ്‍സ് ആയിരുന്നു വിജയ് ശങ്കറിന്റെ സ്‌കോര്‍. തുടരെ ഡോട്ട് ബോളുകള്‍ സഹബാറ്റ്‌സ്മാന് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്തു. ദിനേഷ് കാര്‍ത്തിക്കിനെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ രണ്ടോ മൂന്നോ ഓവര്‍ മുന്‍പേ കളി വിജയിക്കുമായിരുന്നു. എന്തായാലും, ഭാവിയില്‍ ഇന്ത്യയ്ക്ക് വലിയൊരു പാഠമായിരിക്കും വിജയ് ശങ്കര്‍ എന്നതില്‍ സംശയമില്ല.

Story first published: Tuesday, March 20, 2018, 8:58 [IST]
Other articles published on Mar 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X