Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറ്റ ബോള്‍ കൊണ്ട് തലവര മാറ്റി, ഈ താരം ഇനി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍, കോലി കൈവിടില്ല

ഒറ്റ ബോള്‍ കൊണ്ട് തലവര മാറ്റിയ വിജയ് ശങ്കർ | Oneindia Malayalam

ലണ്ടന്‍: പാകിസ്താനെതിരായ മത്സരം ഇന്ത്യ വിജയിച്ചതോടെ ഒരു താരത്തിന്റെ തലവര മാറിയിരിക്കുകയാണ്.അതല്ലെങ്കില്‍ മാറ്റിയെഴുതിയിരിക്കുകയാണ് എന്ന് വേണം പറയാന്‍. ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ പദവിയും ടീമില്‍ ഏറെ കാലം തുടരുമെന്നും വിജയ് ശങ്കര്‍ ഇതോടെ തെളിയിച്ചിരിക്കുകയാണ്. പാകിസ്താനെതിരായ മത്സരം വിജയ് ശങ്കറിന്റെ കരിയറിലെ നിര്‍ണായ മത്സരമായി മാറിയിരിക്കുകയാണ്. വിവിധ താരങ്ങളില്‍ നിന്നും വിജയ് പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.

അതേസമയം വിജയ് അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഒരു താരത്തിന്റെ കരിയറും ഇനി മുന്നോട്ട് പോകുമോ എന്ന ആശങ്കയിലാണ്. ഇന്ത്യ നാലാം നമ്പറില്‍ മറ്റൊരു താരത്തെ അന്വേഷിക്കേണ്ടതില്ല എന്നും ഇതോടൊപ്പം തെളിഞ്ഞിരിക്കുകയാണ്. രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവര്‍ക്ക് നാലാം സ്ഥാനത്തേക്കുള്ള സാധ്യതകള്‍ താല്‍ക്കാലികമായി അടഞ്ഞിരിക്കുകയാണ്.

വിവാദമായ സെലക്ഷന്‍

വിവാദമായ സെലക്ഷന്‍

ഇന്ത്യന്‍ ടീമിലെ നാലാം നമ്പറില്‍ ആര് കളിക്കുമെന്ന ചോദ്യം ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് നിലനിന്നിരുന്നു. അമ്പാട്ടി റായുഡു, ഋഷഭ് പന്ത് എന്നീ താരങ്ങള്‍ ടീമില്‍ എത്തുമെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു വിജയ് ശങ്കറിന്റെ സെലക്ഷന്‍. ത്രിമാന കഴിവുകളുള്ള താരമാണ് വിജയ് ശങ്കറെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി പറഞ്ഞത്. ഋഷഭ് പന്തിനേക്കാള്‍ എന്ത് യോഗ്യതയാണ് ശങ്കറിന് ഉള്ളത് എന്നായി ആരാധകരുടെ ചോദ്യങ്ങള്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിപ്പിക്കാതിരിക്കുക കൂടി ചെയ്തതോടെ കരിയറിന് അന്ത്യമായി എന്ന് വരെയായി കാര്യങ്ങള്‍.

ചരിത്രം തിരുത്തിക്കുറിച്ചു

ചരിത്രം തിരുത്തിക്കുറിച്ചു

സ്‌കോര്‍ 13ല്‍ നില്‍ക്കേ ഭുവനേശ്വര്‍ കുമാറിന് പരിക്കേല്‍ക്കുന്നു. ഇന്ത്യക്ക് വിക്കറ്റ് അത്യാവശ്യമായ നിമിഷം. അഞ്ചാം ഓവറില്‍ ശേഷിക്കുന്നത് രണ്ട് പന്തുകള്‍. കോലി പന്തെറിയാന്‍ ഏല്‍പ്പിച്ചത് വിജയ് ശങ്കറിനെ. ആദ്യ പന്തില്‍ തന്നെ ഇമാം ഉള്‍ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ക്യാപ്റ്റനെ തന്നെ ഞെട്ടിച്ച് കളഞ്ഞു വിജയ് ശങ്കര്‍. ഓസ്‌ട്രേലിയ ന്യൂസിലന്റ് ടീമുകള്‍ക്കെതിരെ കാഴ്ച്ച വെച്ച മനോഹര പ്രകടനം ഒരിക്കല്‍ കൂടി താരം കാഴ്ച്ചവെക്കുകയായിരുന്നു. കോലിയുടെ മുഖത്തെ സന്തോഷം വിജയ് ശങ്കറിനുള്ള കൈയ്യടി കൂടിയാണ്. പിന്നീട് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കുറ്റി തെറിപ്പിച്ചാണ് ശങ്കര്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായി ഉയര്‍ന്നത്.

സച്ചിന്റെ പുകഴ്ത്തല്‍

സച്ചിന്റെ പുകഴ്ത്തല്‍

വിജയ് ശങ്കറിനെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തി. സ്വപ്‌ന തുല്യമായ തുടക്കമാണ് താരത്തിന്റേതെന്ന് സച്ചിന്‍ പറഞ്ഞു. വിജയ് ശങ്കറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണ്. വിജയ് അത് തെളിയിച്ചു. പവര്‍ പ്ലേയിലാണ് താരം പന്തെറിഞ്ഞത്. ആ പന്താണ് മത്സരം മാറ്റിമറിച്ചതെന്നും സച്ചിന്‍ പറഞ്ഞു. എല്ലാ താരങ്ങളും മികച്ച രീതിയില്‍ കളിച്ചെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം പന്ത് ചെറിയ രീതിയില്‍ സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നുവെന്നും, അതാണ് വിക്കറ്റെടുക്കാന്‍ സഹായിച്ചതെന്നും ശങ്കര്‍ പറഞ്ഞു. ആദ്യ പന്തില്‍ വിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

ഇവര്‍ പുറത്താകും

ഇവര്‍ പുറത്താകും

നാലാം സ്ഥാനത്തേക്ക് പേസ് എറിയുന്ന ഒരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. പാണ്ഡ്യയെ പോലെ വലിയ ഷോട്ടുകള്‍ക്ക് കെല്‍പ്പുള്ള താരമാണ് വിജയ് ശങ്കര്‍. ഇതോടെ സ്പിന്‍ ഓള്‍റൗണ്ടറുടെ സേവനം ഇന്ത്യക്ക് ആവശ്യമില്ലാതായി. ടീമില്‍ രണ്ട് സ്പിന്നര്‍മാര്‍ നേരത്തെയുണ്ട്. സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന പോരായ്മയാണ് ദിനേഷ് കാര്‍ത്തിക്കിന് തിരിച്ചടിയാവുക. ഋഷഭ് പന്തിനും ഇത് തിരിച്ചടിയാണ്. അതേസമയം ധോണി വിരമിച്ചാല്‍ മാത്രമേ പന്തിന് അവസരമുണ്ടാകാന്‍ സാധ്യതയുള്ളൂ. അതേസമയം കാര്‍ത്തിക്കും ജഡേജയും ടീമില്‍ ഇനി തിരിച്ചെത്താനുള്ള സാധ്യതകള്‍ ഇല്ല.

Story first published: Monday, June 17, 2019, 19:50 [IST]
Other articles published on Jun 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+