Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഞാന്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു, ഒടുവില്‍ അത് സംഭവിച്ചു'; വിജയശില്‍പി വിജയ്

ഇന്ത്യയുടെ വിജയശില്‍പി വിജയ് ശങ്കർ | Oneindia Malayalam

നാഗ്പൂര്‍: കിട്ടിയ അവസരം ശരിയായി വിനിയോഗിക്കുന്നവരാണ് യഥാര്‍ഥ വിജയികളെന്ന് ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ലഭിച്ച പരിമിതമായ അവസരം ഏറ്റവും മികച്ച രീതിയിലാണ് വിജയ് മുതലെടുത്തത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ വിജയ് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയശില്‍പിയാകുകയും ചെയ്തു.

നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നാടകീയ ജയമാണ് സ്വന്തമാക്കിയത്. താരതമ്യേന കുറഞ്ഞ ടോട്ടല്‍ ആയിരുന്നിട്ടും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുകാട്ടിയ വിജയ് ആണ് യഥാര്‍ഥത്തില്‍ ടീമിന് ആവേശജയം സമ്മാനിച്ചതെന്നുപറയാം. ക്യാപ്റ്റന്‍ കോലിയുടെ സെഞ്ച്വറിയും ഇന്ത്യയ്ക്ക് കരുത്തായി.


അവസരത്തിനായി കാത്തിരുന്നു

അവസരത്തിനായി കാത്തിരുന്നു

ഇത്തരമൊരു അവസരത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നെന്ന് മത്സരശേഷം വിജയ് പറഞ്ഞു. ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയതിനാല്‍ താന്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തില്‍ പന്തെറിയാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ആ വെല്ലുവെളി താന്‍ ഏറ്റെടുക്കുകയും ചെയ്തു. 43 ഓവര്‍ കഴിയുമ്പോഴേ അവസാന ഓവര്‍ എറിയേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് ഇതിനായി മാനസികമായി ഒരുങ്ങുകയും ചെയ്തു. ഏതൊക്കെ പന്തുകളാണ് എറിയേണ്ടതെന്നും തീരുമാനിച്ചതായി വിജയ് പറഞ്ഞു.

ഇന്ത്യ ഓസ്‌ട്രേലിയ സ്‌കോര്‍

ഇന്ത്യ ഓസ്‌ട്രേലിയ സ്‌കോര്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിനു പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെ 242 റണ്‍സില്‍ കംഗാരുക്കൂട്ടത്തെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. 52 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്ണിസാണ് ഓസീസിന്റെ ടോപ്സ്‌കോറര്‍. ഹാന്‍ഡ്സോംബ് (48), ഉസ്മാന്‍ കവാജ (38), ആരോണ്‍ ഫിഞ്ച് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

കോലിയും വിജയ് ശങ്കറും

കോലിയും വിജയ് ശങ്കറും

നായകന്റെ കളി കെട്ടഴിച്ച വിരാട് കോലിയാണ് (116) ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കോലിയുടെ 40ാം ഏകദിന സെഞ്ച്വറിയാണ് ഈ കളിയില്‍ പിറന്നത്. 46 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. 41 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടതാണ് ശങ്കറിന്റെ ഇന്നിങ്സ്. അവസാന ഓവറില്‍ 2 വിക്കറ്റുകളും വീഴ്ത്തി ഇന്ത്യയ്ക്ക് ഉജ്വല ജയം സമ്മാനിച്ചത് വിജയ് ആണ്.


Story first published: Wednesday, March 6, 2019, 13:42 [IST]
Other articles published on Mar 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+