Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് മുന്‍പേ ടെസ്റ്റ് ക്രിക്കറ്റ് കളിക്കും ഈ മലയാളി, കരുണ്‍ നായര്‍!

ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം ഒരു മലയാളി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാത്തിരിക്കുകയാണ് കേരളം. ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണാകും ഈ നേട്ടം കൈവരിക്കുക എന്ന് തന്നെയായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നു മറ്റൊരു മലയാളി - പേര് കരുണ്‍ നായര്‍.

പരിക്കേറ്റ ഓപ്പണര്‍ മുരളി വിജയിന് പകരക്കാരനായിട്ടാണ് കരുണ്‍ നായര്‍ ടീമിലെത്തുന്നത്. ടീമില്‍ മറ്റ് സ്‌പെഷലിസ്റ്റ് ഓപ്പണര്‍ ഇല്ല എന്നത് കരുണ്‍ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതകള്‍ കൂട്ടുന്നു. മലയാളിയാണെങ്കിലും കരുണ്‍ നായര്‍ കേരളത്തിന്റെ കളിക്കാരനല്ല. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസന്റെ കൂട്ടുകാരനായ കരുണ്‍ ഇന്ത്യന്‍ ടീമിലെത്തിയത് ഇങ്ങനെയൊക്കെയാണ്...

കൃഷ്ണഗിരിയിലെ സെഞ്ചുറി തുണയായി

കൃഷ്ണഗിരിയിലെ സെഞ്ചുറി തുണയായി

വയനാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ സെഞ്ചുറി നേടാനുളള യോഗം മലയാളി താരമായ കരുണിനായിരുന്നു. കരുണ്‍ പൊരുതി നേടിയ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമനില പിടിച്ചു. ഈ പ്രകടനമാണ് കരുണിന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നത്.

റെക്കോര്‍ഡായി ട്രിപ്പിള്‍ സെഞ്ചുറി

റെക്കോര്‍ഡായി ട്രിപ്പിള്‍ സെഞ്ചുറി

രഞ്ജി ട്രോഫിയുടെ ഫൈനലില്‍ തമിഴ്‌നാടിനെതിരെ കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡ് കുറിച്ചിരുന്നു. കരുണിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണഅ കര്‍ണാടക ഇത്തവണ രഞ്ജി ചാമ്പ്യന്മാരായത്.

മറുനാടന്‍ മലയാളി

മറുനാടന്‍ മലയാളി

മലയാളിയാണെങ്കിലും കേരളത്തിന് വേണ്ടി കരുണ്‍ കളിച്ചിട്ടില്ല. കര്‍ണാടകയ്ക്ക് വേണ്ടിയാണ് കരുണ്‍ രഞ്ജി കളിക്കുന്നത്. 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1724 റണ്‍സാണ് കരുണിന്റെ സമ്പാദ്യം. ശരാശരി 50 ന് മേലെ.

കരുണിന്റെ സാധ്യതകള്‍ ഇങ്ങനെ

കരുണിന്റെ സാധ്യതകള്‍ ഇങ്ങനെ

സ്‌പെഷലിസ്റ്റ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. മികച്ച ഫോമിലുളള കരുണ്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറിയേക്കും എന്ന് തന്നെയാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്.

വിലങ്ങുതടിയായി പൂജാര

വിലങ്ങുതടിയായി പൂജാര

എന്നാല്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര ടീമിലുണ്ട്. എന്നാല്‍ അവസാന 11 ല്‍ ഇതുവരെ പൂജാര കളിച്ചിട്ടില്ല. പൂജാരയെ ഓപ്പണറാക്കി കളിപ്പിക്കാന്‍ കോലി തീരുമാനിച്ചാല്‍ കരുണിന് അവസരം കിട്ടില്ല. ടെസ്റ്റ് കളിച്ച പരിചയമില്ല എന്നത് കരുണിന് തിരിച്ചടിയാണ്.

നമന്‍ ഓജയുണ്ട് കൂട്ടിന്

നമന്‍ ഓജയുണ്ട് കൂട്ടിന്

പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ നമന്‍ ഓജയും ശ്രീലങ്കയിലേക്ക് പറക്കുന്നുണ്ട്. സാഹ പുറത്തായതോടെ ടീമിലെ ഏക കീപ്പറാണ് ഓജ. ഓജ അരങ്ങേറ്റം കുറിക്കും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

സഞ്ജുവിന്റെ സഹതാരമാണ് കരുണ്‍

സഞ്ജുവിന്റെ സഹതാരമാണ് കരുണ്‍

ഐപി എല്ലില്‍ സഞ്ജു സാംസന്റെ സഹകളിക്കാരനാണ് കരുണ്‍ നായര്‍. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന ഈ മലയാളികള്‍ ഐ പി എല്ലിലെ ശ്രദ്ധേയരായ യുവതാരങ്ങളാണ്.

ദ്രാവിഡിന്റെ പ്രശംസ

ദ്രാവിഡിന്റെ പ്രശംസ

രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് കരുണ്‍. മികച്ച യുവതാരമായി പ്രശംസിക്കപ്പെട്ടിരുന്നു. മനോഹരമായ ഇന്നിഗ്‌സുകളിലൂടെ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കാറുള്ള കരുണിനെക്കുറിച്ച് ദ്രാവിഡിനും വലിയ മതിപ്പാണ്.

രാഹുലിന്റെ കൂടെ

രാഹുലിന്റെ കൂടെ

രഞജി ട്രോഫി ഫൈനലില്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 188 റണ്‍സെടുത്ത് കരുണിന് മികച്ച പിന്തുണ നല്‍കിയിരുന്നു. ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഓപ്പണ്‍ ചെയ്യുന്നത് രാഹുലാണ്.

Story first published: Monday, August 24, 2015, 10:00 [IST]
Other articles published on Aug 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+