വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

112, 71, ഇന്ന് 10 സിക്‌സറടക്കം 151 റണ്‍സ്! വെങ്കടേഷ് വേറെ ലെവല്‍- ഇന്ത്യന്‍ ഏകദിന ടീമിലേക്ക്

ചണ്ഡീഗഡിനെതിരേയാണ് താരം ഇന്നു സെഞ്ച്വറിയടിച്ചത്

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടുപിടുത്തമായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. നേരത്തേ കേരളത്തിനെതിരേ സെഞ്ച്വറിയുമായി മിന്നിച്ച അദ്ദേഹം ഇന്നു വീണ്ടും സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. ഇത്തവണ ചണ്ഡീഗഡാണ് വെങ്കടേഷിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ഈ പ്രകടനത്തോടെ വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്കു താരത്തിനു വിളി വരുമെന്ന് ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

Venkatesh Iyer ഇന്ത്യന്‍ ഏകദിന ടീമിലേക്ക്, 10 സിക്‌സറടക്കം 151 റണ്‍സ് | Oneindia Malayalam

ടി20യില്‍ ഇതിനകം അദ്ദേഹം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. ഇനി സൗത്താഫ്രിക്കയ്‌ക്കെതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും വെങ്കിയുടെ അരങ്ങേറ്റമുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

 10 സിക്‌സറടക്കം 151 റണ്‍സ്

10 സിക്‌സറടക്കം 151 റണ്‍സ്

വമ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നു ഒരിക്കല്‍ക്കൂടി വെങ്കടേഷ് അയ്യര്‍ തെളിച്ചിരിക്കുകയാണ്. ചണ്ഡീഗഡിനെതിരേ ആറാമനായി ക്രീസിലെത്തിയ ശേഷമായിരുന്നു വെങ്കി ഷോ. 151 റണ്‍സാണ് അദ്ദേഹം കളിയില്‍ വാരിക്കൂട്ടിയത്. വെറും 113 ബോളുകളില്‍ നിന്നായിരുന്നു ഇത്. 10 കൂറ്റന്‍ സിക്‌സറുകളും എട്ടു ബൗണ്ടറികളും വെങ്കിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
തന്റെ ആരാധനാപാത്രവും സൂപ്പര്‍ സ്റ്റാറുമായ രജനീകാന്തിന്റെ പിറന്നള്‍ ദിനത്തിലാണ് വെങ്കിയുടെ സെഞ്ച്വറിയെന്നത് മറ്റൊരു പ്രത്യേകതയാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷഷം രജനി സ്‌റ്റൈലിലായിരുന്നു താരത്തിന്റെ ആഹ്ലാദപ്രകടനം.

 റണ്‍വേട്ടയില്‍ രണ്ടാമത്

റണ്‍വേട്ടയില്‍ രണ്ടാമത്

വിജയ് ഹസാരെ ട്രോഫിയുടെ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ് വെങ്കടേഷ് അയ്യര്‍. മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ലിസ്റ്റില്‍ ഒന്നാമത്. ഈ ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇരുവരെയും സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളടക്കം 145 എന്ന അദ്ഭുതപ്പെടുത്തുന്ന ശരാശരിയില്‍ 435 റണ്‍സ് റുതുരാജ് നേടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 154 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വെങ്കടേഷ് ഇത്ര തന്നെ മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം 348 റണ്‍സാണ് നേടിയത്. 87 എന്ന മികച്ച ശരാശരിയിലാണിത്. ടൂര്‍ണമെന്റില്‍ ഇത്തവണ ഏറ്റവുമധികം സിക്‌സറുകളടിച്ചത് വെങ്കടേഷാണ്. 20 സിക്‌സറുകളാണ് താരം അടിച്ചുകൂട്ടിയത്. 13 സിക്‌സറുകളുമായി റുതുരാജ് രണ്ടാംസ്ഥാനത്തും 10 സിക്‌സറുകളടിച്ച അഭിഷേക് ശര്‍മ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും വെങ്കടേഷ് ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. സീം ബൗളിങ് ഓള്‍റൗണ്ടറായ താരം 6.05 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. കേരളത്തിനെതിരേ 55 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

 മധ്യപ്രദേശിനു ത്രസിപ്പിക്കുന്ന വിജയം

മധ്യപ്രദേശിനു ത്രസിപ്പിക്കുന്ന വിജയം

വെങ്കടേഷ് അയ്യരുടെ സെഞ്ച്വറി മികവില്‍ ചണ്ഡീഗഡിനെതിരേ അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് മധ്യപ്രദേശ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വെങ്കിയെക്കൂടാതെ നായകന്‍ ആദിത്യ ശ്രീവാസ്തവയും (70) മധ്യപ്രദേശ് ഇന്നിങ്‌സില്‍ തിളങ്ങി. 80 ബോളില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
മറുപടി ബാറ്റിങില്‍ ചണ്ഡീഗഡ് വീറോടെ പൊരുതിയെങ്കിലും വിജയത്തിനരികെ കാലിടറുകയായിരുന്നു. എട്ടു വിക്കറ്റിന് 326 റണ്‍സാണ് അവര്‍ നേടിയത്. അങ്കിത് കൗശിക്ക് (111), നായകനും ഓപ്പണറുമായ മനന്‍ വോറ (105) എന്നിവരുടെ സെഞ്ച്വറികളാണ് ചണ്ഡീഗഡിനെ വിജയത്തിന് അടുത്ത് വരെയെത്തിച്ചത്. ബാറ്റിങിനൊപ്പം വെങ്കടേഷ് ബൗളിങിലും സാന്നിധ്യമറിയിച്ചു. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 64 റണ്‍സിന് അദ്ദേഹം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നു വിക്കറ്റെടുത്ത ആവേശ് ഖാനാണ് മധ്യപ്രദേശ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. പുനീത് ദാത്തെയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Sunday, December 12, 2021, 17:31 [IST]
Other articles published on Dec 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X