Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബയ്ക്കും അഭിനവിനും അര്‍ധ സെഞ്ച്വറി; വമ്പന്‍ ജയം നേടി തമിഴ്‌നാട്

ജയ്പൂര്‍: വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫിയില്‍ വിജയം തുടര്‍ന്ന് തമിഴ്‌നാട്. ത്രിപുരയെ 187 റണ്‍സിനാണ് തമിഴ്‌നാട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 50 ഓവറില്‍ എട്ട് വിക്കറ്റിന് 315 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ത്രിപുര 34.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തമിഴ്‌നാടിനുവേണ്ടി ബാബ അപര്‍ജിത്തും (87) അഭിനവ് മുകുന്ദും (84) അര്‍ധ സെഞ്ച്വറി നേടി. അഭിനവ് 11 ബൗണ്ടറികള്‍ നേടിയപ്പോള്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു ബാബയുടെ പ്രകടനം. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെ (40) വെടിക്കെട്ടും തമിഴ്‌നാടിന് കരുത്തായി.23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് കാര്‍ത്തിക് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ (36),മുരുഗന്‍ അശ്വിന്‍ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.എന്നാല്‍ മുരളി വിജയിക്ക് (18) തിളങ്ങാനായില്ല.

vijayhazare-tamilnadu

മറുപടിക്കിറങ്ങിയ ത്രിപുരയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടി നടരാജനും രണ്ട് വിക്കറ്റുവീതം പങ്കിട്ട സായ് കിഷോറും മുരുഗന്‍ അശ്വിനും ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു. വിജയ് ശങ്കര്‍,കൃഷ്ണമൂര്‍ത്തി വിഗ്നേഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 24 റണ്‍സെടുത്ത പ്രത്യുഷ് സിങും മിലിന്‍ഡ് കുമാറുമാണ് ത്രിപുരയുടെ ടോപ് സ്‌കോറര്‍മാര്‍. ഉദിയന്‍ ബോസ് (20),നിരുപം ചൗധരി (20) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഗ്രൂപ്പ് സിയില്‍ കളിച്ച ആറ് മത്സരവും ജയിച്ച തമിഴ്‌നാടാണ് ഒന്നാമത്. ത്രിപുര അഞ്ചാമതാണ്.

മറ്റ് മത്സരങ്ങള്‍

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ജമ്മു കാശ്മീരിനെ സര്‍വ്വീസസ് ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ജമ്മുകാശ്മീര്‍ 189 റണ്‍സിന് പുറത്തായപ്പോള്‍ സര്‍വീസസ് 34.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. മറ്റൊരു മത്സരത്തില്‍ ഹരിയാനയെ അഞ്ച് വിക്കറ്റിന് പഞ്ചാബ് തോല്‍പ്പിച്ചു. ഹരിയാന 49 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 15.1 ഓവറില്‍ പഞ്ചാബ് വിജയലക്ഷ്യം മറികടന്നു.

Story first published: Monday, October 7, 2019, 9:38 [IST]
Other articles published on Oct 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+