വിജയ് ഹസാരെ ട്രോഫി: ഗുജറാത്തിനും തമിഴ്‌നാടിനും വിജയത്തുടക്കം
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങി ഗുജറാത്ത്,തമിഴ്‌നാട്,ത്രിപുര ടീമുകള്‍.ആദ്യ മത്സരത്തില്‍ ബംഗാളിനെ38 റണ്‍സിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗാളിന് 66.2 ഓവറില്‍ 215 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ റൂഷ് കലാറിയയുടെ ബൗളിങാണ് ബംഗാളിനെ തകര്‍ത്തത്. ഗുജറാത്തിന് വേണ്ടി ഭാര്‍ഗവ് മെറായ് (63),മന്‍പ്രീത് ജുനീജ (47),കധന്‍ പട്ടേല്‍ (36), അക്‌സര്‍ പട്ടേല്‍ (33) എന്നിവര്‍ തിളങ്ങി. ബംഗാളിനുവേണ്ടി ശ്രീവത്സ് ഗോസ്വാമി (79) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
കരുത്തരുടെ മത്സരത്തില്‍ രാജസ്ഥാനെ ആറ് വിക്കറ്റിനാണ് തമിഴ്‌നാട് തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്തപ്പോള്‍ 48 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്‌നാട് വിജയലക്ഷ്യം മറികടന്നു.അഭിനവ് മുകുന്ദ് (75),ബാബ അപര്‍ജിത്ത് (52),ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (52*) എന്നിവരുടെ ബാറ്റിങാണ് തമിഴ്‌നാടിന് വിജയമൊരുക്കിയത്.അര്‍ജിത് ഗുപ്തയാണ് (77) രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍.രാഹുല്‍ ചാഹറും (48) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.തമിഴ്‌നാടിനുവേണ്ടി കൃഷ്ണമൂര്‍ത്തി വിഗ്നേഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

ബൗളിങ് മികവുകണ്ട മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ജമ്മു കാശ്മീരിനെ ത്രിപുര തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കാശ്മീരിനെ 197 എന്ന ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ത്രിപുര 44.1 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.മിലിന്‍സ് കുമാറിന്റെ (77) ബാറ്റിങ്ങാണ് ത്രിപുരയ്ക്ക് വിജയമൊരുക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications