ഓള്‍റൗണ്ട് പ്രകടനവുമായി അപര്‍ജിത്ത്; റെയില്‍വേസിനെതിരേ തമിഴ്‌നാടിന് ജയം
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ റെയില്‍വേസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത തമിഴ്‌നാട് ഗ്രൂപ്പില്‍ ഒന്നാമതായി തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 200 റണ്‍സെടുത്തപ്പോള്‍ 44.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്‌നാട് വിജയലക്ഷ്യം മറികടന്നു. ബാബ അപര്‍ജിത്തിന്റെ (111*) സെഞ്ച്വറിയാണ് തമിഴ്‌നാടിനെ തുണച്ചത്. വിജയ് ശങ്കര്‍ (72*) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസിനെ മികച്ച ബൗളിങ്ങിലൂടെ തമിഴ്‌നാട് പിടിച്ചുകെട്ടി. മനീഷ് റാവു (55),പ്രതാം സിങ് (43),അരിന്‍ദാം ഘോഷ് (24),ദ്രുഷന്ത് സോനി (20) എന്നിവരാണ് റെയില്‍വേസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ ബാബ അപര്‍ജിത്താണ് റെയില്‍വേസിനെ തകര്‍ത്തത്. എം അശ്വിന്‍ രണ്ടും ടി നടരാജന്‍,എം മുഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ തമിഴ്‌നാടിന് തുടക്കത്തിലേ തന്നെ ഓപ്പണര്‍മാരായ അഭിനവ് മുകുന്ദിനെയും (11) മുരളി വിജയിയെയും (6) നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിലെ അപര്‍ജിത്ത് വിജയ് കൂട്ടുകെട്ട് ടീമിനെ വിജയത്തിലെത്തിച്ചു. അപര്‍ജിത്ത് ഏഴ് ഫോറും ഒരു സിക്‌സും നേടിയപ്പോള്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് വിജയുടെ സമ്പാദ്യം. ഇരുവരും 186 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications