Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് തോല്‍വിത്തുടക്കം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വിത്തുടക്കം. സൗരാഷ്ട്ര മൂന്ന് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 34 ഓവറില്‍ 186 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 33.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സൗരാഷ്ട്ര വിജയലക്ഷ്യം മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.ഓപ്പണിങ്ങില്‍ വിഷ്ണു വിനോദും (41) വിനോദ് മനോഹരനും (47) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 88 റണ്‍സാണ് കേരള സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ചെറിയ ഇടവേളകളില്‍ ഇരുവരും മടങ്ങിയതിന് പിന്നാലെ കേരളം കൂട്ടത്തകര്‍ച്ച നേരിട്ടു.ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (5) നിരാശപ്പെടുത്തി.സഞ്ജു സാംസണ്‍ (16),സച്ചിന്‍ ബേബി (26),മൊഹമ്മദ് അസറുദ്ദീന്‍ (8)എന്നിവര്‍ക്കൊന്നും പ്രതീക്ഷ കാക്കാനായില്ല.സിജോമോന്‍ ജോസഫ് (22) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സൗരാഷ്ട്രയ്ക്ക് വേണ്ടി ചിരഗ് ജാനി മൂന്ന്് വിക്കറ്റ് നേടിയപ്പോള്‍ ജയദേവ് ഉനദ്ഘട്ട്,കമലേഷ് മക്്‌വാന എന്നിവര്‍ രണ്ട് വിക്കറ്റുവീതം പങ്കിട്ടു.

cricket

മറുപടിക്കിറങ്ങിയ സൗരാഷ്ട്രയെ തുടക്കത്തില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചെങ്കിലും മധ്യനിരയിലെ അര്‍പിത് വാസവാഡയുടെ (92) അര്‍ധ സെഞ്ച്വറി കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.പ്രേരക് മന്‍കാഡ് (30),ഹര്‍വിക് ദേശായി (31) എന്നിവരും സൗരാഷ്ട്രയ്ക്ക് വേണ്ടി തിളങ്ങി. കേരളത്തിനുവേണ്ടി സന്ദീപ് വാര്യര്‍,ബേസില്‍ തമ്പി,കെ എം ആസിഫ് എന്നിവര്‍ രണ്ട് വിക്കറ്റും സിജോമോന്‍ ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Friday, September 27, 2019, 9:26 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+