Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോ യോ ടെസ്റ്റിലെ 'ഓട്ട പരീക്ഷണം' വിജയിച്ച് സഞ്ജു സാംസണ്‍; കേരള ടീമിനൊപ്പം ചേര്‍ന്നു

ബംഗളൂരു: ബിസിസിഐയുടെ യോ യോ ടെസ്റ്റിന്റെ ഭാഗമായുള്ള പുതിയ രണ്ട് കിലോ മീറ്റര്‍ ഓട്ട പരീക്ഷണം വിജയിച്ച് സഞ്ജു സാംസണ്‍. ടെസ്റ്റ് പാസായ വിവരം സഞ്ജു തന്നെ തന്റെ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായെന്നും വിജയ് ഹസാരെ ട്രോഫിക്കായി പോവുകയാണെന്നുമാണ് സഞ്ജു ട്വിറ്ററില്‍ കുറിച്ചത്. ആദ്യ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട സഞ്ജു രണ്ടാം അവസരത്തിലാണ് ബിസിസിഐ നിര്‍ദേശിക്കുന്ന ഫിറ്റ്‌നസ് കടമ്പ പിന്നിടാനായത്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂട്ടത്തോടെ പരിക്കിന്റെ പിടിയിലായതോടെയാണ് ബിസിസി ഐ പുതിയ ഫിറ്റ്‌നസ് ചട്ടം യോ യോ ടെസ്റ്റിന്റെ ഭാഗമാക്കിയത്. ഇത് പ്രകാരം രണ്ട് കിലോ മീറ്റര്‍ ദൂരം 8.30 സെക്കന്റ് കൊണ്ടാണ് താരങ്ങള്‍ ഓടിത്തീര്‍ക്കേണ്ടത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ കടുപ്പം. രണ്ട് കിലോ മീറ്റര്‍ പിന്നിടാന്‍ 8.15 സെക്കന്റാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ സ്പിന്നര്‍മാര്‍ 8.30 സെക്കന്റ്‌കൊണ്ട് ഓടിത്തീര്‍ത്താല്‍ മതി.

sanjusamson

ആദ്യം നടത്തിയ ഓട്ട പരീക്ഷണത്തില്‍ ഇന്ത്യയുടെ ആറ് യുവതാരങ്ങളും പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,സിദ്ധാര്‍ത്ഥ് കൗള്‍,ജയദേവ് ഉനദ്ഘട്ട്,നിധീഷ് റാണ,രാഹുല്‍ തെവാത്തിയ എന്നിവരാണ് ആദ്യ പരീക്ഷണത്തില്‍ പരാജയപ്പെട്ടത്. എന്നാല്‍ രണ്ടാം പരീക്ഷണം മറികടന്ന സഞ്ജു കേരളത്തിനായി വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ ടീമിനൊപ്പം പോയി. ദേശീയ ടീമില്‍ ഇടം പിടിക്കണമെങ്കില്‍ ഈ പരീക്ഷണം താരങ്ങള്‍ മറികടക്കേണ്ടതുണ്ട്.

ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് സഞ്ജു സാംസനാണ്. ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ പുതിയ സീസണിന് മുന്നോടിയായി ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് സഞ്ജുവായിരുന്നു. എന്നാല്‍ കേരളത്തെ സെമിയിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. വിജയ് ഹസാരെ ട്രോഫിയില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. റിഷഭ് പന്ത് ഫോമിലുള്ളതിനാല്‍ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ല.

യോ യോ ടെസ്റ്റ് നിലവിലെ മറ്റ് സീനിയര്‍ താരങ്ങള്‍ക്ക് നടത്തിയിട്ടില്ല. നീണ്ടുനിന്ന ഓസ്‌ട്രേലിയന്‍ പരമ്പര കളിച്ചാണ് താരങ്ങള്‍ എത്തിയതെന്നതിനാലാണ് ഇത്തവണ യോ യോ ടെസ്റ്റ് നടത്താത്തത്. ഫെബ്രുവരി,ജൂണ്‍,ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബര്‍ എന്നീ മാസങ്ങളിലാവും യോയോ ടെസ്റ്റ് നടക്കുക. സീനിയര്‍ ബൗളര്‍മാരായ ഇഷാന്തിനും മുഹമ്മദ് ഷമിക്കും അശ്വിനും ഉള്‍പ്പെടെ പുതിയ യോയോ ടെസ്റ്റ് ബാധകമാണ്.

Story first published: Saturday, February 13, 2021, 15:56 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+