Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: കേരളത്തെ സച്ചിന്‍ ബേബി നയിക്കും, ശ്രീശാന്തും 21കാരന്‍ വത്സലും ടീമില്‍

കൊച്ചി: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത് സീനിയര്‍ താരം സച്ചിന്‍ ബേബിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്. എന്നാല്‍ സെമിയിലേക്ക് പോലും ടീമിനെ എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. അതിനാലാണ് സച്ചിന്‍ ബേബിയെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചത്.

കേരള ടീമില്‍ എസ് ശ്രീശാന്തിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചിരുന്നു. മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രീക്ക് സാധിച്ചതോടെയാണ് വിജയ് ഹസാരെ ട്രോഫിയിലും താരത്തെ നിലനിര്‍ത്തിയത്. ഏകദിന ഫോര്‍മാറ്റില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ശ്രീശാന്തിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സാധ്യതയ്ക്കത് കൂടുതല്‍ കരുത്ത് പകരും.

ഐപിഎല്‍ ലേലത്തിലും ശ്രീശാന്ത് പങ്കെടുക്കുന്നുണ്ട്. 70 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ശ്രീശാന്ത് ലേലത്തിലേക്കെത്തുന്നത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രകടനം കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫിയിലെ പ്രതീക്ഷകളിലും നിര്‍ണ്ണായകമാവും. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും ശ്രീശാന്ത് ഐപിഎല്‍ കളിച്ചിട്ടുണ്ട്.

sachinbaby-sreesanth

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറിയോടെ ആരാധകരുടെ മനംകവര്‍ന്ന മുഹമ്മദ് അസ്ഹറുദ്ദീനും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി തുടരും. 21കാരനായ വത്സന്‍ ഗോവിന്ദിനെ കേരളം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെലക്ഷന്‍ ക്യാംപില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതാണ് വത്സന് കരുത്തായത്.

പരിശീലന മത്സരത്തില്‍ 320 റണ്‍സ് പിന്തുടരവെ 146 റണ്‍സുമായി വത്സന്‍ തിളങ്ങിയിരുന്നു. കേരള ക്രിക്കറ്റ് ടീമിലെ ഭാവി താരമായി ഇതിനോടകം വിലയിരുത്തപ്പെടുന്ന താരമാണ് വത്സന്‍. വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ വത്സന്റെ കരിയറിലത് വലിയ വഴിത്തിരിവ് സൃഷ്ടിച്ചേക്കും. കേരള ടീം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാംപ് നടത്തിയ ശേഷമാണ് ടീമിനെ തിരഞ്ഞെടുത്തത്. റോബിന്‍ ഉത്തപ്പയും കേരളത്തിന് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്.


കേരള ടീം:സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സന്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, ബേസില്‍ എന്‍പി, അരുണ്‍ എം, നിദീഷ് എംഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെജി.

Story first published: Tuesday, February 9, 2021, 10:44 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+