വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റുതുരാജല്ല, ഇതു 'റണ്‍രാജ്', വീണ്ടും സെഞ്ച്വറി- കോലിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം

ചണ്ഡീഗഡിനെതിരേയായിരുന്നു തിളങ്ങിയത്

രാജ്‌കോട്ട്: സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമില്‍ ടിക്കറ്റ് ഏറെക്കുറെ ബുക്ക് ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയുടെ യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്. വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍മഴ പെയ്യിച്ച് മുന്നേറുന്ന അദ്ദേഹം തതന്റെ നാലാമത്തെ സെഞ്ച്വറിയും കണ്ടെത്തിയിരിക്കുകയാണ്. കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും റുതുരാജ് സെഞ്ച്വറിയടിച്ചുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

എലൈറ്റ് ഗ്രൂപ്പ് ഡിയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ചണ്ഡീഗഡിനെതിരേയായിരുന്നു താരം സെഞ്ച്വറിയോടെ കസറിയത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജിന്റെ (168) വണ്‍മാന്‍ ഷോയില്‍ മഹാരാഷ്ട്ര 300ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്നു വിജയിക്കുകയും ചെയ്തു.

കോലിയുടെ റെക്കോര്‍ഡിനൊപ്പം

കോലിയുടെ റെക്കോര്‍ഡിനൊപ്പം

നാലാമത്തെ സെഞ്ച്വറിയോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്താന്‍ റുതുരാജ് ഗെയ്ക്വാദിനു സാധിച്ചു. കോലിയെക്കൂടാതെ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ഒരു സീസണില്‍ നാലു സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
കോലിയാണ് ആദ്യം ഈ റെക്കോര്‍ഡിന് അവകാശിയായത്. 2009-10 സീസണില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കവെയായിരുന്നു കോലി നാലു സെഞ്ച്വറികളുമായി മിന്നിച്ചത്. പിന്നീട് പൃഥ്വിയും മറുനാടന്‍ മലയാളി താരം കൂടിയായ ദേവ്ദത്തും ഈ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു. ഇരുവരും കഴിഞ്ഞ സീസണിലായിരുന്നു നാലു സെഞ്ച്വറികളുമായി എലൈറ്റ് ക്ലബ്ബില്‍ അംഗമായത്. ഇപ്പോള്‍ റുതുരാജും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.

ഫ്‌ളോപ്പായത് ഒരിന്നിങ്‌സില്‍ മാത്രം

ഫ്‌ളോപ്പായത് ഒരിന്നിങ്‌സില്‍ മാത്രം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി റണ്‍സ് വാരിക്കൂട്ടി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റുതുരാജ് ഗെയ്ക്വാദ് മഹാരാഷ്ട്രയ്‌ക്കൊപ്പവും ഇതേ പ്രകടനം ആവര്‍ത്തിക്കുന്നതാണ് വിജയ് ഹസാരെ ട്രോഫിയില്‍ കണ്ടത്.
ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമേ താരം നിരാശപ്പെടുത്തിയുള്ളൂ. ഉത്തരാഖണ്ഡിനെതിരായ കഴിഞ്ഞ മല്‍സരത്തിലായിരുന്നു ഇത്. ഈ കളിയില്‍ 21 റണ്‍സാണ് റതുരാജ് നേടിയത്. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും റുതുരാജ് സെഞ്ച്വറിയുമായി മിന്നിച്ചിരുന്നു. മധ്യപ്രദേശിനെതിരേ 136 റണ്‍സ് (112 ബോള്‍), ഛത്തീസ്ഗഡിനെതിരേ 154* റണ്‍സ് (143 ബോള്‍), കേരളത്തിനെതിരേ 124 റണ്‍സ് (129 ബോള്‍) എന്നിങ്ങനെയായിരുന്നു പ്രകടനം.

 റണ്‍വേട്ടയില്‍ തലപ്പത്ത്

റണ്‍വേട്ടയില്‍ തലപ്പത്ത്

വിജയ് ഹസാരെ ട്രോഫിയില്‍ ഈ സീസണില്‍ റണ്‍വേട്ടയിലും തലപ്പത്താണ് റുതുരാജ് ഗെയ്ക്വാദ്. രണ്ടാംസ്ഥാനത്തുള്ള താരത്തേക്കാള്‍ 200ന് മുകളില്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 150.75 ശരാശരിയില്‍ 603 റണ്‍സാണ് റുതുരാജിന്റെ സമ്പാദ്യം. നാലു സെഞ്ച്വറികളോടെയാണിത്. 51 ബൗണ്ടറികളും 19 സിക്‌സറുകളും അദ്ദേഹം നേടിക്കഴിഞ്ഞു.
രണ്ടാംസ്ഥാനത്തുള്ള ചണ്ഡീഗഡ് നായകനും ഓപ്പണറുമായ മനന്‍ വോറയുടെ സമ്പാദ്യം ഇത്രയും മല്‍സരങ്ങളില്‍ നിന്നും 379 റണ്‍സാണ്. റുതുരാജിന്റെ അരികില്‍പ്പോലും അദ്ദേഹമില്ലെന്നു കാണാം.

 മഹാരാഷ്ട്രയ്ക്കു ജയം

മഹാരാഷ്ട്രയ്ക്കു ജയം

ചണ്ഡീഗഡിനെതിരായ ഇന്നത്തെ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് റുതുരാജ് നയിച്ച മഹാരാഷ്ട്ര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിനു 309 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. നായകനും ഓപ്പണറുമായ മനന്‍ വോറയുടെ (141) ഉജ്ജ്വല സെഞ്ച്വറിയാണ് ചണ്ഡീഗഡിനെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. 139 ബോളില്‍ താരം 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. അര്‍സ്ലാന്‍ ഖാന്‍ (87), അങ്കിത് കൗശിക്ക് (56) എന്നിവരും മികച്ച പ്രകടനം നടത്തി.
റണ്‍ചേസില്‍ റുതുരാജ് (168) ഏറെക്കുറെ തനിച്ചാണ് ടീമിനെ വിജയത്തിലേക്കു കൈപിടിച്ച് നയിച്ചത്. 132 ബോളുകള്‍ നേരിട്ട അദ്ദേഹം 12 ബൗണ്ടറികളും ആറു സിക്‌സറുമടിച്ചു. 48.5 ഓവറില്‍ അഞ്ചു വിക്കറ്റിനു മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തുകയായിരുന്നു. റുതുരാജിനെക്കൂടാതെ അസീം കാസി (73*) മാത്രമേ മഹാരാഷ്ട്ര ബാറ്റിങില്‍ തിളങ്ങിയുള്ളൂ. ടീം സ്‌കോര്‍ 270ല്‍ വച്ച് 44ാമത്തെ ഓവറിലാണ് റുതുരാജ് പുറത്തായത്. അപ്പോഴേക്കും ടീം വിജയമുറപ്പാക്കിയിരുന്നു.

Story first published: Tuesday, December 14, 2021, 19:19 [IST]
Other articles published on Dec 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X