വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ: ആര്‍സിബി ഹാപ്പി, റണ്‍വേട്ടയില്‍ കുതിച്ച് ദേവ്ദത്ത്, പിന്നാലെ ക്രുണാലും പൃത്ഥ്വിയും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കാനിരിക്കുകയാണ്. താരലേലം പൂര്‍ത്തിയായതോടെ ടീമുകളെല്ലാം ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കത്തിലാണ്. ഐപിഎല്ലിലെ ടീമുകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെക്കുന്നത്. ആര്‍സിബിക്കും മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനുമെല്ലാം സന്തോഷിക്കാനുള്ള വക താരങ്ങള്‍ നല്‍കിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടക്കാരെയും വിക്കറ്റ് വേട്ടക്കാരെയും നോക്കാം.

തലപ്പത്ത് ദേവ്ദത്ത പടിക്കല്‍

തലപ്പത്ത് ദേവ്ദത്ത പടിക്കല്‍

അവസാന സീസണില്‍ ആര്‍സിബി കണ്ടെത്തിയ യുവ പ്രതിഭയാണ് ദേവ്ദത്ത് പടിക്കല്‍. ആര്‍സിബിയുടെ ഓപ്പണിങ്ങില്‍ തിളങ്ങിയ ദേവ്ദത്ത് വിജയ് ഹസാരെ ട്രോഫിയില്‍ സ്ഥിരതകൊണ്ട് കൈയടി നേടുകയാണ്. നാല് മത്സരത്തില്‍ നിന്ന് 142.33 ശരാശരിയില്‍ 427 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്. 42 ഫോറും 9 സിക്‌സും യുവതാരം അക്കൗണ്ടിലാക്കികഴിഞ്ഞു. രണ്ട് സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 152 റണ്‍സാണ് മത്സരങ്ങള്‍ ഇനിയും നടക്കാനിരിക്കെ ദേവ്ദത്ത് ഇനിയും മുന്നേറുമെന്നുറപ്പ്.

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റുകൊണ്ട് തിളങ്ങുകയാണ്. 4 മത്സരത്തില്‍ നിന്ന് 386 റണ്‍സാണ് ക്രുണാല്‍ അടിച്ചെടുത്തത്. 54ഫോറും ആറ് സിക്‌സറും സ്പിന്‍ ഓള്‍റൗണ്ടര്‍ നേടിക്കഴിഞ്ഞു. രണ്ട് സെഞ്ച്വറിയും നേടിയ ക്രുണാലിന്റെ ഉയര്‍ന്ന സ്‌കോര്‍ 133 ആണ്.രണ്ട് അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഇത്തവണയും മുംബൈയുടെ മധ്യനിരയിലെ നിര്‍ണ്ണായക സാന്നിധ്യമാണ് ക്രുണാല്‍ പാണ്ഡ്യ

പൃത്ഥ്വി ഷാ

പൃത്ഥ്വി ഷാ

അവസാന സീസണില്‍ മോശം പ്രകടനംകൊണ്ട് വലിയ വിമര്‍ശനം നേരിട്ട താരമാണ് പൃത്ഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃത്ഥ്വി ഇത്തവണ വിജയ് ഹസാരെ ട്രോഫിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ്. മൂന്ന് മത്സരത്തില്‍ നിന്ന് 366 റണ്‍സാണ് പൃത്ഥ്വി സ്വന്തമാക്കിയത്. 52 ഫോറും 7 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും പൃത്ഥി സ്വന്തം പേരിലാക്കി.

റോബിന്‍ ഉത്തപ്പ,പ്രിയം ഗാര്‍ഗ്

റോബിന്‍ ഉത്തപ്പ,പ്രിയം ഗാര്‍ഗ്

രാജസ്ഥാന്‍ റോയല്‍സ് സിഎസ്‌കെയ്ക്ക് കൈമാറിയ റോബിന്‍ ഉത്തപ്പ മിന്നും ഫോമിലാണ്. നാല് മത്സരത്തില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 288 റണ്‍സ് ഉത്തപ്പ സ്വന്തമാക്കിയിട്ടുണ്ട്. 26 ഫോറും 13 സിക്‌സും സീനിയര്‍ താരം പറത്തി. രാജസ്ഥാന്‍ റോയല്‍സ് യുവതാരം പ്രിയം ഗാര്‍ഗ് നാല് മത്സരത്തില്‍ നിന്ന് നേടിയത് 233 റണ്‍സാണ്. അക്ഷദീപ് നാഥ് നാല് മത്സരത്തില്‍ നിന്ന് 230 റണ്‍സും നേടിയിട്ടുണ്ട്.

വിക്കറ്റ് വേട്ടക്കാരില്‍ സിദ്ധാര്‍ത്ഥ് കൗള്‍

വിക്കറ്റ് വേട്ടക്കാരില്‍ സിദ്ധാര്‍ത്ഥ് കൗള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സീനിയര്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനം പങ്കിടുന്നു. നാല് മത്സരത്തില്‍ നിന്ന് 13 വിക്കറ്റ് സിദ്ധാര്‍ത്ഥ് വീഴ്ത്തി. അര്‍സാന്‍ നാഗ്‌വാസ്‌വല്ലയും 13 വിക്കറ്റ് നേടിയിട്ടുണ്ട്. രണ്ട് തവണ നാല് വിക്കറ്റ് പ്രകടനം നടത്താനും കൗളിനായി. കൊല്‍ക്കത്തയുടെ പ്രസിദ്ധ് കൃഷ്ണ നാല് മത്സരത്തില്‍ നിന്ന് 9 വിക്കറ്റും മുംബൈയുടെ ധവാല്‍ കുല്‍ക്കര്‍ണി രണ്ട് മത്സരത്തില്‍ നിന്ന് 8 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Saturday, February 27, 2021, 14:38 [IST]
Other articles published on Feb 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X