വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: ചരിത്ര നേട്ടം സ്വന്തമാക്കി പൃത്ഥ്വി ഷാ, കോലിക്ക് പോലും സാധിക്കാത്ത റെക്കോഡ്

ഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി മുംബൈ ക്യാപ്റ്റന്‍ പൃത്ഥ്വി ഷാ. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൃത്ഥ്വി സ്വന്തം പേരിലാക്കിയത്. ഇതിഹാസങ്ങളില്‍ പലര്‍ക്കും സാധിക്കാതെ പോയ അപൂര്‍വ നേട്ടമാണ് പൃത്ഥ്വി നേടിയത്. ഉത്തര്‍ പ്രദേശിനെതിരായ ഫൈനല്‍ മത്സരത്തില്‍ 39 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 73 റണ്‍സ് നേടിയതോടെയാണ് പൃത്ഥ്വി ചരിത്ര റെക്കോഡിലെത്തിയത്. എട്ട് മത്സരത്തില്‍ നിന്ന് 827 റണ്‍സാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്.

പൃത്ഥ്വി

190ന് മുകളില്‍ ശരാശരിയിലാണ് പൃത്ഥ്വിയുടെ ഈ നേട്ടം. 105 ബൗണ്ടറിയും 25 സിക്‌സുമാണ് ടൂര്‍ണമെന്റില്‍ താരം പറത്തിയത്. നാല് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തുപോയ താരം ശ്രദ്ധേയ തിരിച്ചുവരവാണ് നടത്തിയത്. ആക്രമണ ശൈലിയില്‍ത്തന്നെയാണ് പൃത്ഥ്വി ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

ദേവ്ദത്ത് പടിക്കല്‍.

ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് കര്‍ണാടകയുടെ ദേവ്ദത്ത് പടിക്കലാണ്. നാല് സെഞ്ച്വറി ഉള്‍പ്പെടെ 7 മത്സരത്തില്‍ നിന്ന് ദേവ്ദത്ത് നേടിയത് 737 റണ്‍സാണ്. പക്വതയോടെ ബാറ്റുവീശിയ താരത്തിന്റെ ശരാശരി 147.40 ആണ്. 70 ബൗണ്ടറിയും 21 സിക്‌സുമാണ് ദേവ്ദത്ത് നേടിയത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഓപ്പണറാണ് ദേവ്ദത്ത് പടിക്കല്‍.

 മായങ്ക്

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മായങ്ക് അഗര്‍വാളാണ്. 2018 സീസണില്‍ 723 റണ്‍സാണ് മായങ്ക് നേടിയത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ അവസരം കുറവാണെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ടീമിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് മായങ്ക്. ടെസ്റ്റിലാണ് കൂടുതലായും അദ്ദേഹം ശോഭിച്ചത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതോടെ നിലവില്‍ മായങ്കിന് അവസരം കുറവാണ്.

ദേവ്ദത്ത്

പട്ടികയിലെ നാലാം സ്ഥാനത്തും ദേവ്ദത്ത് പടിക്കലാണ്. 2019ല്‍ 609 റണ്‍സാണ് ദേവ്ദത്ത് നേടിയത്. അസാമാന്യ ആക്രമണ ശൈലിയില്ലെങ്കിലും ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് അദ്ദേഹം. പട്ടികയിലെ അഞ്ചാം സ്ഥാനത്ത് ദിനേഷ് കാര്‍ത്തികാണ്. 2017ല്‍ 607 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. തമിഴ്‌നാട് ക്യാപ്റ്റനായ കാര്‍ത്തികിന് ടീമിനെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ ഇത്തവണ തിളങ്ങാനായില്ല.

വിജയ് ഹസാരെ ട്രോഫി

വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍,പൃത്ഥ്വി ഷാ എന്നിവര്‍ തുല്യത പങ്കിടുകയാണ്. നാല് സെഞ്ച്വറി വീതമാണ് ഇവര്‍ നേടിയത്. ഫൈനല്‍ പോരാട്ടത്തില്‍ വിജയത്തിനായി മുംബൈ പൊരുതുകയാണ്. ഉത്തര്‍ പ്രദേശ് മുന്നോട്ടുവെച്ച 313 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 148 എന്ന മികച്ച നിലയിലാണ്. 30 ഓവര്‍ ശേഷിക്കെ ജയിക്കാന്‍ 165 റണ്‍സ് മാത്രമാണ് മുംബൈക്ക് വേണ്ടത്. പൃത്ഥ്വി 39 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 73 റണ്‍സ് നേടി പുറത്തായി.

Story first published: Sunday, March 14, 2021, 15:15 [IST]
Other articles published on Mar 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X