വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: എറിഞ്ഞിട്ട് ശ്രീ, അടിച്ചുതകര്‍ത്ത് ഉത്തപ്പ, ബിഹാറിനെ 9 വിക്കറ്റിന് തകര്‍ത്ത് കേരളം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് കേരളം കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട കേരളം അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു തോല്‍വിയുമാണ് നേടിയത്. ബിഹാറിനെതിരായ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കേരളം സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 148 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 8.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം വിജയം കണ്ടു.

ശ്രീശാന്തിന്റെ നാല് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ ടി20 ശൈലിയില്‍ ബാറ്റുവീശിയ താരങ്ങളുമാണ് കേരളത്തിന് വമ്പന്‍ ജയമൊരുക്കിയത്. 32 പന്തില്‍ 87 റണ്‍സുമായി റോബിന്‍ ഉത്തപ്പ പുറത്താവാതെ നിന്നു. സഞ്ജു സാംസണും 9 പന്തില്‍ 24 റണ്‍സുമായി ക്രീസില്‍ തുടര്‍ന്നപ്പോള്‍ 12 പന്തില്‍ 37 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

cricket

ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിങ്ങനക്കുകയായിരുന്നു. ശ്രീശാന്ത് തുടക്കത്തിലേ തന്നെ കരുത്ത് കാട്ടിയതോടെ ബിഹാര്‍ ഓപ്പണര്‍ വന്നതിലും വേഗം മടങ്ങി. ടോപ് ഓഡറിനെ ശ്രീശാന്ത് വീഴ്ത്തിയതോടെ ചെറിയ സ്‌കോറിലേക്ക് ബിഹാര്‍ കൂപ്പുകുത്തുകയായിരുന്നു. 9 ഓവറില്‍ രണ്ട് മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്തിന്റെ നാല് വിക്കറ്റ് പ്രകടനം. ജലജ് സക്‌സേന 10 ഓവറില്‍ 1 മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. എംഡി നിധീഷ് രണ്ടും അക്ഷയ് ചന്ദ്രന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ബബുല്‍ കുമാറിന് (64) മാത്രമാണ് ബിഹാറിനായി തിളങ്ങാനായത്. 89 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും താരം സ്വന്തമാക്കി.യശ്വസി റിഷവ് (19),ക്യാപ്റ്റന്‍ അഷുതോഷ് അമാന്‍ (18) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ആറ് താരങ്ങള്‍ രണ്ടക്കം കാണാനാവാതെ മടങ്ങി. അഞ്ച് മത്സരത്തില്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ ബിഹാറിനായില്ല.

മറുപടിക്കിറങ്ങിയ കേരളം തുടക്കം മുതല്‍ ആക്രമിച്ചു. റോബിന്‍ ഉത്തപ്പ 32 പന്തില്‍ 10 സിക്‌സും നാല് ഫോറുമാണ് നേടിയത്. വിഷ്ണു 2 ഫോറും നാല് സിക്‌സും നേടിയപ്പോള്‍ സഞ്ജു രണ്ട് വീതം സിക്‌സും ഫോറും സ്വന്തമാക്കി. ജയത്തോടെ ഗ്രൂപ്പ് സിയില്‍ കേരളം തലപ്പത്തേക്കെത്തി. കര്‍ണാടകയാണ് ഗ്രൂപ്പില്‍ കേരളത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

13 വിക്കറ്റുകളാണ് ശ്രീശാന്ത് അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത്. റോബിന്‍ ഉത്തപ്പ അഞ്ച് മത്സരത്തില്‍ നിന്നും 375 റണ്‍സും അക്കൗണ്ടിലാക്കി കഴിഞ്ഞു. സീനിയര്‍ താരങ്ങള്‍ കേരളത്തിനായി തിളങ്ങുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നാല്‍ സഞ്ജു സാംസണിന് പ്രതീക്ഷക്കൊത്ത് വലിയ സ്‌കോര്‍ നേടാനായിട്ടില്ല.

Story first published: Sunday, February 28, 2021, 14:13 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X