വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: കേരളാ ടീം പ്രഖ്യാപിച്ചു — ഉത്തപ്പ ക്യാപ്റ്റന്‍, സഞ്ജു വൈസ് ക്യാപ്റ്റന്‍

Kerala squad for Vijay Hazare Trophy announced

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള ഒരുക്കങ്ങള്‍ കേരളം പൂര്‍ത്തിയാക്കി. ഈ വര്‍ഷം റോബിന്‍ ഉത്തപ്പ കേരള സംഘത്തെ നയിക്കും. സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റന്‍. മുന്‍വര്‍ഷം സച്ചിന്‍ ബേബിയായിരുന്നു പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കേരളത്തെ നയിച്ചിരുന്നത്. പുതിയ സീസണില്‍ റോബിന്‍ ഉത്തപ്പ ടീമിനെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം സൗരാഷ്ട്രയ്ക്കായാണ് ഉത്തപ്പ കളിച്ചിരുന്നത്. 2018-19 സീസണിനിടെ താരം കേരളത്തിലേക്ക് ചേക്കേറി.

ദേശീയ ടീമിൽ സാധ്യത

രാജ്യാന്തര മത്സരങ്ങള്‍ കളിച്ചുള്ള ഉത്തപ്പയുടെ അനുഭവപാടവം ടീമിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് കെസിഎ. വൈസ് ക്യാപ്റ്റന്റെ ചുമതല സഞ്ജു സാംസണിനാണ്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ മികവ് കാട്ടാനായാല്‍ ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ താരത്തിന് ഇടംലഭിക്കാന്‍ സാധ്യതയേറെ. 2014 -ലാണ് സഞ്ജു ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.

തകർപ്പൻ പ്രകടനം

നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി യുവനിരയെ വാര്‍ത്തെടുക്കാനുള്ള ഒരുക്കത്തിലാണ് സെലക്ടര്‍മാര്‍. ദേശീയ ടീമില്‍ റിഷഭ് പന്ത് നിരാശപ്പെടുത്തിയാല്‍ ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് പരിഗണന ലഭിക്കുമെന്ന് എംഎസ്‌കെ പ്രസാദ് അറിയിച്ചിട്ടുണ്ട്.നേരത്തെ, ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ അനൗദ്യോഗിക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.

സച്ചിൻ ബേബി ടീമിൽ

മഴമൂലം ഇരുപതോവര്‍ വീതമായി ചുരുങ്ങിയ മത്സരത്തില്‍ 91 റണ്‍സ് താരം കുറിക്കുകയായിരുന്നു. ഈ മികവ് വിജയ് ഹസാരെ ട്രോഫിയിലും തുടരാനായാല്‍ ദേശീയ ടീമിലേക്ക് സഞ്ജുവിന് വാതില്‍ തുറക്കപ്പെടും.

ജലജ് സക്‌സേന, ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍ എന്നിവരും കേരള ടീമിലുണ്ട്. ജലജും സന്ദീപും ഇന്ത്യ എ ടീമിനായി അടുത്തിടെ കളിച്ചിരുന്നു. 2017 -ല്‍ ഇന്ത്യയുടെ ട്വന്റി-20 സ്‌ക്വാഡില്‍ കയറിയ താരമാണ് ബേസില്‍ തമ്പി.

ആദ്യ മത്സരം

മുന്‍ നായകന്‍ സച്ചിന്‍ ബേബിയും കേരള ടീമിലുണ്ട്. സെപ്തംബര്‍ 25 -ന് ബെംഗളൂരുവില്‍ വെച്ച് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് സൗരാഷ്ട്ര, ആന്ധ്ര പ്രദേശ്, മുംബൈ, ജാര്‍ഖണ്ഡ്, ഗോവ, ഹൈദരാബാദ്, കര്‍ണാടക ടീമുകളുമായി കേരളം മത്സരിക്കും.

കേരള സ്‌ക്വാഡ്

കേരള സ്‌ക്വാഡ്:

റോബിന്‍ ഉത്തപ്പ (നായകന്‍), സഞ്ജു സാംസണ്‍ (ഉപനായകന്‍), ജലജ് സക്‌സേന, രാഹുല്‍ പി, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ എം (വിക്കറ്റ് കീപ്പര്‍), ആഷിഫ് കെഎം, വിഷ്ണു വിനോദ്, നിധീഷ് എംഡി, ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍, മിഥുന്‍ എസ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്.

Story first published: Saturday, September 21, 2019, 10:52 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X