Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ: വിഷ്ണുവിന്റെ വെടിക്കെട്ട് മികവില്‍ ചത്തീസ്ഗഡിനെ തകര്‍ത്ത് കേരളം

അലൂര്‍: വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫിയില്‍ വിജയ വഴിയില്‍ കേരളം തിരിച്ചെത്തി. ചത്തീസ്ഗഡിനെ 65 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ടായി. വിഷ്ണു വിനോദിന്റെ (123) വെടിക്കെട്ട് സെഞ്ച്വറിയാണ് കേരളത്തെ തുണച്ചത്.

vishnuvinod

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തില്‍ത്തന്നെ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയെ (6) നഷ്ടമായെങ്കിലും ഒരുവശത്ത് നിലയുറപ്പിച്ച വിഷ്ണു കേരളത്തിന്റെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. 91 പന്തുകള്‍ നേരിട്ട് 11 സിക്‌സും അഞ്ച് ബൗണ്ടറിയുമാണ് വിഷ്ണു പറത്തിയത്. സഞ്ജു സാംസണ്‍ (16) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. മധ്യനിരയില്‍ മുഹമ്മജ് അസ്ഹറുദ്ദീന്‍ (56) അര്‍ധ സെഞ്ച്വറിയുമായി ശോഭിച്ചപ്പോള്‍ സച്ചിന്‍ ബേബി (34), ജലജ് സക്‌സേന (34) എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു.

അക്ഷയ് ചന്ദ്രന്‍ (18*) പുറത്താവാതെ നിന്നു. മറുപടിക്കിറങ്ങിയ ചത്തീസ്ഗഡിനുവേണ്ടി ആഷ്‌തോഷ് സിങ് (77), ജീവന്‍ജോത് സിങ് (56) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത കേരള ബൗളര്‍മാര്‍ വിജയം പിടിച്ചെടുത്തു. എംഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍,കെഎം ആസിഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം പങ്കിട്ടു.

Story first published: Wednesday, October 9, 2019, 9:08 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+