Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: തമിഴ്‌നാട് - കര്‍ണാടക ഫൈനല്‍

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ തമിഴ്‌നാടും കര്‍ണാടകയും ഏറ്റുമുട്ടും. സെമി ഫൈനലില്‍ കര്‍ണാടക ചത്തീസ്ഗഡിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് തമിഴ്‌നാടിന്റെ ഫൈനല്‍ പ്രവേശനം. 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 177 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ തമിഴ്‌നാട് 39 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

മധ്യനിരയിലെ ഷാരൂഖ് ഖാന്റെ (56) അര്‍ധ സെഞ്ച്വറിയാണ് തമിഴ്‌നാടിനെ തുണച്ചത്. 46 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെയായിരുന്നു ഷാരൂഖിന്റെ പ്രകടനം. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികും (47) അഭിനവ് മുകുന്ദും (32) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. അഭിനവ് മൂന്ന് ബൗണ്ടറി നേടിയപ്പോള്‍ അഞ്ച് ബൗണ്ടറി നായകനായ കാര്‍ത്തികും നേടി. മുരളി വിജയ് (3), ബാബ അപരജിത്ത് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വിജയ് ശങ്കറും (6) നിരാശപ്പെടുത്തി. വാഷിങ്ടണ്‍ സുന്ദര്‍ പുറത്താവാതെ നിന്നു.

karnataka-tamilnadu

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിരയില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ ആര്‍ക്കും സാധിച്ചില്ല. ദ്രുവ് റാവല്‍ (40) ടോപ് സ്‌കോററായപ്പോള്‍ അക്‌സര്‍ പട്ടേലും (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ (13), പ്രിയങ്ക് പാഞ്ചല്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. തമിഴ്‌നാടിനുവേണ്ടി എം മുഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അപരജിത്ത്, എം അശ്വിന്‍, ആര്‍ അശ്വിന്‍, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് തമിഴ്‌നാട് ഫൈനലില്‍ കടന്നത്.

Story first published: Thursday, October 24, 2019, 8:54 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+