Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: ചത്തീസ്ഗഡിനെ തകര്‍ത്ത് കര്‍ണാടക ഫൈനലില്‍

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഫൈനല്‍ സീറ്റുറപ്പിച്ച് കര്‍ണാടക. സെമി ഫൈനലില്‍ ചത്തീസ്ഗഡിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റുചെയ്ത ചത്തീസ്ഗഡ് 49.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ കര്‍ണാടക 40 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ദേവദത്ത് പടിക്കലിന്റെയും (92) കെ എല്‍ രാഹുലിന്റെയും (88*) ബാറ്റിങ്ങാണ് കര്‍ണാടകയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 155 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ദേവദത്ത് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തിയപ്പോള്‍ ആറ് ഫോറും ഒരു സിക്‌സും രാഹുലും സ്വന്തമാക്കി. മായങ്ക് അഗര്‍വാളും (47*) മികച്ച പ്രകടനം പുറത്തെടുത്തു. അതിവേഗം ബാറ്റുവീശിയ മായങ്ക് 33 പന്ത് നേരിട്ട് മൂന്ന് ഫോറും നാല് സിക്‌സും അടിച്ചെടുത്തു.അജയ് മന്‍ഡാലാണ് കര്‍ണാടകയുടെ ഏക വിക്കറ്റ് നേടിയത്.

cricket

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചത്തീസ്ഗഡിനെ നാല് വിക്കറ്റ് വീഴ്ത്തിയ വി കൗശിക്കിന്റെ ബൗളിങ്ങാണ് തകര്‍ത്തത്. അഭിമന്യു മിഥുന്‍,കൃഷ്ണപ്പ ഗൗതം,ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. അര്‍ധ സെഞ്ച്വറി നേടിയ അമന്‍ദീപ് ഖേറിന് (78) മാത്രമാണ് ചത്തീസ്ഗഡ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. വാലറ്റത്ത് സുമത് റൂയിക്കാറും (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ് (25) നിരാശപ്പെടുത്തി.

Story first published: Wednesday, October 23, 2019, 17:32 [IST]
Other articles published on Oct 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+