Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: തോല്‍വി തുടര്‍ന്ന് കേരളം, കര്‍ണാടകത്തിന് 60 റണ്‍സ് ജയം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായി രണ്ടാം തോല്‍വി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കേരളത്തെ 60 റണ്‍സിനാണ് കര്‍ണാടക കീഴടക്കിയത്. 295 വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ കേരളം 234 റണ്‍സില്‍ ഒന്നടങ്കം കൂടാരം കയറി. കേരളാ നിരയില്‍ ഓപ്പണര്‍ വിഷ്ണു വിനോദും സഞ്ജു സാംസണും മാത്രമാണ് പോരാട്ട വീര്യം കാട്ടിയത്. 123 പന്തില്‍ 104 റണ്‍സെടുത്ത വിനോദ് അവസാനനിമിഷം വരെ കേരളത്തിന് ജയപ്രതീക്ഷ നല്‍കിയെങ്കിലും 46 ഓവറില്‍ റോണിത് മൂര്‍ ഈ സാധ്യതകള്‍ ഇല്ലാതാക്കി. മത്സരത്തില്‍ മൂന്നു സിക്‌സും പത്തു ഫോറുമാണ് വിനോദ് കണ്ടെത്തിയത്.

ക്രിക്കറ്റ്

66 പന്തില്‍ 67 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്നു സിക്‌സും ആറു ബൗണ്ടറിയും കുറിച്ച് നില്‍ക്കെ ശ്രേയസ് അയ്യര്‍ സഞ്ജുവിനെ റണ്ണൗട്ടാക്കുകയായിരുന്നു. നായകന്‍ റോബിന്‍ ഉത്തപ്പ പത്ത് പന്തില്‍ 13 റണ്‍സ് നേടി. മുന്‍ നായകന്‍ സച്ചിന്‍ ബേബിയാകട്ടെ 36 പന്തില്‍ 26 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ സമര്‍പ്പിച്ചു. ഇവരൊഴികെ കേരളാ നിരയില്‍ ബാക്കിയെല്ലാവരും ഒറ്റ സംഖ്യയിലാണ് പുറത്തായത്. കര്‍ണാടകത്തിനായി രോണിത് മൂര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി; മിഥുന്‍ എ രണ്ടു വിക്കറ്റുകളും. എം പ്രസാദ്, ശ്രേയസ് ഗോപാല്‍, പവന്‍ ദേശ്പാണ്ഡെ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.

നേരത്തെ ടോസ് നേടിയ കേരളം കര്‍ണാടകത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കര്‍ണാടകത്തിന് നെടുംതൂണായത്. 122 പന്തില്‍ 131 റണ്‍സ് താരം സ്വന്തമാക്കി. നാലു സിക്‌സും പത്തു ഫോറും ഇതില്‍ ഉള്‍പ്പെടും. നായകന്‍ മനീഷ് പാണ്ഡെ ടീമിനായി അര്‍ധ സെഞ്ചുറി കണ്ടെത്തി. മറുഭാഗത്ത് കേരളത്തിനായി ബേസില്‍ തമ്പിയും ആഷിഫ് കെ എമ്മുമാണ് ബൗളിങ് തന്ത്രങ്ങള്‍ മെനഞ്ഞത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം പിഴുതു. സന്ദീപ് വാരിയറും വിനൂപും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടുണ്ട്. 49.5 ഓവറില്‍ 294 റണ്‍സിനാണ് കര്‍ണാടകത്തിന്റെ പോരാട്ടം അവസാനിച്ചത്. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഇപ്പോള്‍ കേരളം. നാലു കളിയില്‍ മൂന്നു തോല്‍വി ടീം നേരിട്ടു. ഛത്തീസ്ഗഡിനെതിരായ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയാണുണ്ടായത്.

Story first published: Saturday, September 28, 2019, 17:51 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+