Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശിവം ദുബെയുടെ ബാറ്റിങ് വെടിക്കെട്ട് പാഴായി; കര്‍ണാടകയോട് തോറ്റ് മുംബൈ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ ആവേശ മത്സരത്തില്‍ കര്‍ണാടകയോട് പൊരുതിത്തോറ്റ് മുംബൈ. ഒമ്പത് റണ്‍സിനാണ് കര്‍ണാടകയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 50 ഓവറില്‍ ഏഴ് വിക്കറ്റിന് 312 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 48.1 ഓവറില്‍ 303 റണ്‍സിന് ഓള്‍ ഔട്ടായി. വെടിക്കെട്ട് സെഞ്ച്വറിയുമായി ശിവം ദുബെ (118) മുംബൈയ്ക്കുവേണ്ടി പൊരുതിനോക്കിയെങ്കിലും വിജയം നേടാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയ്ക്കുവേണ്ടി ദേവദത്ത് പടിക്കല്‍ (79), ലോകേഷ് രാഹുല്‍ (58), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (62) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.രോഹന്‍ കടാം (32), ശരത് (28), കൃഷ്ണപ്പ ഗൗതം (22) എന്നിവരാണ് കര്‍ണാടകയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മുംബൈയ്ക്കുവേണ്ടി ധവാല്‍ കുല്‍ക്കര്‍ണി, ശര്‍ദുല്‍ ഠാക്കൂര്‍. ഷാംസ് മുലാനി,ദ്രുമില്‍ മാഡ്കര്‍,സിന്ദേഷ് ലാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

manishpandey

മറുപടിക്കിറങ്ങിയ മുംബൈയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. യഷ്വസി ജയ്‌സ്വാള്‍ (22), ആദിത്യ താരെ (32), ലാദ് (34) എന്നിവരെല്ലാം മികച്ച സ്‌കോറിലേക്കുയരും മുമ്പെ മടങ്ങി. ശ്രേയസ് അയ്യര്‍ (11), സൂര്യകുമാര്‍ യാദവ് (26) എന്നിവര്‍ നിറം മങ്ങിയതും മുംബൈയ്ക്ക് തിരിച്ചടിയായി. മധ്യനിരയില്‍ ദുബെ ഒറ്റയാള്‍ പോരാട്ടമാണ് പുറത്തെടുത്തത്. 67 പന്തില്‍ 10 സിക്‌സും ഏഴ് ഫോറുമായി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കത് മതിയാവുമായിരുന്നില്ല. വാലറ്റത്ത് ശര്‍ദുല്‍ (26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി അഭിമന്യു മിഥുനും കൃഷ്ണപ്പ ഗൗതവും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Story first published: Friday, October 11, 2019, 9:07 [IST]
Other articles published on Oct 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+