വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് മൂന്നാം തോല്‍വി

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി കേരളം. ആവേശ മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് അഞ്ച് റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. 36 ഓവറാക്കി കളി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കേരളം 36 ഓവറില്‍ 253 റണ്‍സിന് ഓള്‍ഔട്ടായി.നാല് വിക്കറ്റ് വീതം പങ്കിട്ട അനുകുല്‍ റോയിയും ഉത്കര്‍ഷ് സിങുമാണ് കേരളത്തെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡിന് വേണ്ടി കുമാര്‍ ദിയോബ്രാത് (54) അര്‍ധ സെഞ്ച്വറിനേടി. 45 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു പ്രകടനം. ഇഷാന്‍ കിഷന്‍ (47),സൗരഭ് തിവാരി (49),അനുകുല്‍ റോയ് (31),ആനന്ദ് സിങ് (26) എന്നിവരാണ് ജാര്‍ഖണ്ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെഎം ആസിഫും എംഡി നിധീഷും ഓരോ വിക്കറ്റും പങ്കിട്ടു.

vijayhazaretrophy

വിശാഖപട്ടണം ടെസ്റ്റ്; ഓപ്പണിങ് അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി രോഹിത്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്വിശാഖപട്ടണം ടെസ്റ്റ്; ഓപ്പണിങ് അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി രോഹിത്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

മറുപടിക്കിറങ്ങിയ കേരളത്തിന് വേണ്ടി മുന്നേറ്റ നിര തിളങ്ങിയെങ്കിലും മധ്യനിര പരാജയപ്പെട്ടത് തിരിച്ചടിയായി.വിഷ്ണു വിനോദ് (56),സച്ചിന്‍ ബേബി (60),സഞ്ജു സാംസണ്‍ (48),പൂനം രാഹുല്‍ (36),ജലജ് സക്‌സേന (25) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (1) വീണ്ടും നിരാശപ്പെടുത്തിയതും കേരളത്തിന് തിരിച്ചടിയായി.

Story first published: Thursday, October 3, 2019, 9:46 [IST]
Other articles published on Oct 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X