വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്‍ത്തികിന്റെ സെഞ്ച്വറി വിഫലം, ഷാരൂഖിന്റെ വെടിക്കെട്ടും.. തമിഴ്‌നാടിനെ ഞെട്ടിച്ച് ഹിമാചലിനു കിരീടം

വിജയ് ഹസാരെ ട്രോഫിയിലാണ് ഹിമാചല്‍ ചാംപ്യന്‍മാരായത്

1

ജയ്പൂര്‍: ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനു പിറകെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും കിരീടമുയര്‍ത്തുകയെന്ന തമിഴ്‌നാടിന്റെ മോഹം പൊലിഞ്ഞു. ആവേശകരനായ ഫൈനലലില്‍ അഞ്ചു തവണ ജേതാക്കളായ തമിഴ്‌നാടിനെ ഞെട്ടിച്ച് ഹിമാചല്‍ പ്രദേശ് കന്നിക്കിരീടം ചൂടുകയായിരുന്നു. വിജെഡി നിയമപ്രകാരം 11 റണ്‍സിനാണ് ഹിമാചല്‍ വീഴ്ത്തിയത്. വെളിച്ചക്കുറവിനെ തുടര്‍ന്നാണ് കളിയില്‍ ഈ നിയമം നടപ്പാക്കേണ്ടി വന്നത്.

പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ വലിയ സ്‌കോര്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് നേടിയിരുന്നു. 314 റണ്‍സാണ് തമിഴ്‌നാട് നേടിയത്. 49.4 ഓവറില്‍ തമിഴ്‌നാട് പുറത്താവുകയായിരുന്നു. 116 റണ്‍സെടുത്ത കാത്തിക്കാണ് തമിഴ്‌നാടിനെ വലിയ ടോട്ടലിലെത്തിച്ചത്. 103 ബോളില്‍ എട്ടു ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ദ്രജിത്ത് (80), ഷാരൂഖ് ഖാന്‍ (42), നായകന്‍ വിജയ് ശങ്കര്‍ (22) എന്നിവരും ടീമിനെ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

മറുപടിയില്‍ റിഷി ധവാന്‍ നയിച്ച ഹിമാചലും ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ഹിമാചല്‍ 47.3 ഓവറില്‍ നാലു വിക്കറ്റിന് 299 റണ്‍സെടുത്തു നില്‍ക്കെയാണ് വെളിച്ചക്കുറവ് കാരണം മല്‍സരം തടസ്സപ്പെട്ടത്. പിന്നീട് കളി പുനരരംഭിക്കാനും സാധിച്ചില്ല. ഇതോടെ വിജെഡി നിയമം പ്രാബലത്തില്‍ വരികയും ഹിമാചല്‍ 11 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയുമായിരുന്നു.

2

ഓപ്പണറും വിക്കറ്റ് കീപ്പറുമായ ശുഭം അറോറയുടെ (136*) ഉജ്ജ്വല സെഞ്ച്വറിയാണ് ഹിമാചലിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. 131 ബോളില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അമിത് കുമാര്‍ (74), നായകന്‍ റിഷി (42*) എന്നിവരുടെ പ്രകടനവും ഹിമാചലിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറി. ഓപ്പണിങ് വിക്കറ്റില്‍ അറോറ- പ്രശാന്ത് ചോപ്ര സഖ്യം 60 റണ്‍സ് അടിച്ചെടുത്തിരുന്നു. 36 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ ശുഭം- അമിത് ജോടി 148 റണ്‍സ് അടിച്ചെടുത്തതോടെ ഹിമാചല്‍ വിജയമുറപ്പിക്കുകയായിരുന്നു. 42ാം ഓവറില്‍ സ്‌കോര്‍ 244ല്‍ വച്ചാണ് അമിത് പുറത്തായത്. 79 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് താരം 74 റണ്‍സെടുത്തത്. പിന്നീട് അറോറും റിഷിയും ചേര്‍ന്ന് ഹിമാചല്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. 23 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് റിഷി 42 റണ്‍സ് നേടിയത്.

നേരത്തേ മോശം തുടക്കത്തിനു ശേഷമാണ് തമിഴ്‌നാട് 300ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 15 ഓവര്‍ ആവുമ്പോഴേക്കും 40 നാ ലു വിക്കറ്റുകള്‍ തമിഴ്‌നാടിന് നഷ്ടമായിരുന്നു. അപ്പോള്‍ 40 റണ്‍സായിരുന്നു അവരുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ കാര്‍ത്തിക്- ഇന്ദ്രജിത്ത് സഖ്യം തമിഴ്‌നാടിനെ കരകയറ്റി. 202 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. 71 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 80 റണ്‍സെടുത്ത ഇന്ദ്രജിത്ത് സഖ്യം പുറത്തായതോടെയാണ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. വാലറ്റത്ത് ഷാരൂഖിന്റെ ഫിനിഷിങ് പാടവം ഒരിക്കല്‍ക്കൂടി ഈ മല്‍സരത്തിലും കണ്ടു. 21 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് താരം 42 റണ്‍സ് വാരിക്കൂട്ടിയത്.

എന്താണ് വിജെഡി നിയമം?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന ഡക്ക്‌വര്‍ത്ത് ലൂയിസ് (ഡിഎല്‍എസ്) നിയമത്തിനു പകരം ആഭ്യന്തര ക്രിക്കറ്റില്‍ പരീക്ഷിക്കുന്ന നിയമമാണ് വിജെഡി. ഹിമാചലും തമിഴ്‌നാടും തമ്മിലുള്ള കളിയില്‍ വെളിച്ചുറവ് വില്ലനായതോടെയാണ് അംപയര്‍മാര്‍ക്കു ഈ നിയമം പരീക്ഷിക്കേണ്ടി വന്നത്. കളി തടസ്സപ്പെടുമ്പോള്‍ ഹിമാചലിന് 15 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. വിജെഡി നിയമപ്രകാരം 47.3 ഓവറില്‍ ഹിമാചലിനു വേണ്ടിയിരുന്നത് 289 റണ്‍സായിരുന്നു. പക്ഷെ അവര്‍ സമയത്ത് 299 റണ്‍സെടുത്തിരുന്നു. ഇതോടെ 11 റണ്‍സിനു അവരെ വിജയികളിലായി പ്രഖ്യാപിക്കുകയുമായിരുന്നു.

Story first published: Sunday, December 26, 2021, 19:29 [IST]
Other articles published on Dec 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X