വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

പതിയെ തുടങ്ങി റണ്‍സടിക്കുകയെന്ന പഴഞ്ചന്‍ തന്ത്രത്തെ ഇപ്പോഴും വിജയ മന്ത്രമായി കാണുന്ന ധവാന്‍ 45 പന്തില്‍ 28 റണ്‍സാണ് നേടിയത്

1

ക്രൈസ്റ്റ്ചര്‍ച്ച: ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ നായകനും ഓപ്പണറുമായ ശിഖര്‍ ധവാന് സാധിച്ചില്ല. പതിയെ തുടങ്ങി റണ്‍സടിക്കുകയെന്ന പഴഞ്ചന്‍ തന്ത്രത്തെ ഇപ്പോഴും വിജയ മന്ത്രമായി കാണുന്ന ധവാന്‍ 45 പന്തില്‍ 28 റണ്‍സാണ് നേടിയത്. 3 ഫോറും 1 സിക്‌സും നേടിയ ധവാന്റെ സ്‌ട്രൈക്കറേറ്റ് 62.22 മാത്രമാണ്. പവര്‍പ്ലേയില്‍ ധവാന്റെ ഈ ശൈലി ടീമിന് ബാധ്യതയാണെന്ന് തന്നെ പറയാം.

2023ല്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇന്ത്യയാണ് ലോകകപ്പിന് വേദിയാവുന്നതെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ട് തന്നെ കപ്പടിക്കാന്‍ ഇന്ത്യക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണ്. എന്നാല്‍ ഈ മെല്ലപ്പോക്ക് ബാറ്റ്‌സ്മാന്‍മാരെക്കൊണ്ട് കാര്യമില്ല. ഇപ്പോഴിതാ ധവാനോ രോഹിത്തോ വഴിമാറിക്കൊടുത്ത് റുതുരാജ് ഗെയ്ക്‌വാദിനെ കൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

Also Read: IND vs NZ: സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നത് 'മല്ലു ഫാന്‍സ്', രൂക്ഷ വിമര്‍ശനവുമായി കോച്ച്Also Read: IND vs NZ: സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നത് 'മല്ലു ഫാന്‍സ്', രൂക്ഷ വിമര്‍ശനവുമായി കോച്ച്

1

ധവാന്റെ മെല്ലപ്പോക്ക് ബാധ്യത

ധവാന്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ്. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ സ്‌കോര്‍ നേടാനും കഴിവുണ്ട്. എന്നാല്‍ ധവാന്റെ ശൈലി ആധുനിക ക്രിക്കറ്റിന് ചേരുന്നതല്ല. മെല്ലപ്പോക്ക് ബാറ്റിങ് ശൈലി മാറ്റാന്‍ ധവാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ ടീമില്‍ നിന്ന് പുറത്തുപോകാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. പവര്‍പ്ലേ നശിപ്പിക്കുന്നത് പിന്നാലെയെത്തുന്ന ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കും. അതുകൊണ്ട് തന്നെ ധവാനെ ഇന്ത്യ മാറ്റണമെന്നാണ് ആരാധകര്‍ പറയുന്നത്.

റുതുരാജിനെ കൊണ്ടുവരൂ

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനമാണ് റുതുരാജ് ഗെയ്ക് വാദ് കാഴ്ചവെക്കുന്നത്. ഒരോവറില്‍ ഏഴ് സിക്‌സറടക്കം നേടി റെക്കോഡ് പ്രകടനം നടത്തിയതടക്കം ഗംഭീര ഫോമിലാണ് റുതുരാജുള്ളത്. ഇന്ത്യ സീനിയേഴ്‌സിനെ മാത്രം പരിഗണിക്കുന്ന രീതി നിര്‍ത്തി ബാറ്റിങ് പ്രകടനം നോക്കി അവസരം നല്‍കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ തയ്യാറാവണമെന്നും ആരാധകര്‍ പറയുന്നു.

Also Read: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11, സഞ്ജു കീപ്പര്‍, മാധ്യമ പ്രവര്‍ത്തകന്റെ ടീം വൈറല്‍Also Read: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11, സഞ്ജു കീപ്പര്‍, മാധ്യമ പ്രവര്‍ത്തകന്റെ ടീം വൈറല്‍

ഗില്ലും റുതുരാജും ഓപ്പണര്‍മാരാകട്ടെ

രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ട് തന്നെ ഫോം വിലയിരുത്തി രോഹിത്തിനെ പുറത്തിരുത്തുന്നതും തെറ്റാകില്ലെന്നും ആരാധകര്‍ പറയുന്നു. ധവാനൊപ്പം മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 102.5 ശരാശരിയും സ്‌ട്രൈക്കറേറ്റും സിംബാബ് വെക്കേതിരേ 122.5 ശരാശരിയും 120.7 സ്‌ട്രൈക്കറേറ്റും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 26.7 ശരാശരിയും 88.9 സ്‌ട്രൈക്കറേറ്റും ന്യൂസീലന്‍ഡിനെതിരേ 54 ശരാശരിയും 83.7 സ്‌ട്രൈക്കറേറ്റും ഗില്ലിനുണ്ട്. പവര്‍പ്ലേയിലെ ധവാന്റെ സ്‌ട്രൈക്കറേറ്റ് 68ഉും ഗില്ലിന്റേത് 91.7ഉുമാണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നോക്കേണ്ടത് ഈ കണക്കുകളാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

1

റുതുരാജ് ഏകദിനത്തില്‍ ബെസ്റ്റ്

ഇന്ത്യ ഇതുവരെ ഒരു ഏകദിനത്തില്‍ മാത്രമാണ് റുതുരാജിനെ പരിഗണിച്ചത്. 19 റണ്‍സുമായി താരം പുറത്താവുകയും ചെയ്തു. എന്നാല്‍ 9 ടി20യില്‍ അവസരം നല്‍കി. റുതുരാജിന് ഇന്ത്യ ടി20യില്‍ അവസരം നല്‍കിയില്ലെങ്കിലും ഏകദിനത്തില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ബാക്കപ്പ് ഓപ്പണറായെങ്കിലും റുതുരാജിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരണം. വലിയ ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയുള്ള താരമാണ് റുതുരാജ്. അതുകൊണ്ട് തന്നെ ഇന്ത്യ റുതുരാജിന് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്.

Also Read: ടെസ്റ്റും ഏകദിനവും കളിച്ചു, പക്ഷെ ടി20യില്‍ ഇന്ത്യ അവസരം നല്‍കിയില്ല! അഞ്ച് പേര്‍Also Read: ടെസ്റ്റും ഏകദിനവും കളിച്ചു, പക്ഷെ ടി20യില്‍ ഇന്ത്യ അവസരം നല്‍കിയില്ല! അഞ്ച് പേര്‍

ശ്രേയസ് അയ്യര്‍ക്ക് പ്രശംസ

ഇന്ത്യ ശ്രേയസ് അയ്യര്‍ക്ക് ഏകദിനത്തില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ടെന്നും ആരാധകര്‍ പറയുന്നു. സ്ഥിരതയോടെ ഏകദിനത്തില്‍ കളിക്കാന്‍ ശ്രേയസിന് സാധിക്കും. എന്നാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ശ്രേയസിന്റെ സ്ഥാനം ബെഞ്ചിലേക്കെത്തുന്നു. ഇന്ത്യ ഏകദിനത്തില്‍ കൂടുതല്‍ പിന്തുണ നല്‍കേണ്ട താരമാണ് ശ്രേയസ്. ന്യൂസീലന്‍ഡിനെതിരേ 103, 62, 52, 80, 49 എന്നിങ്ങനെയാണ് ഏകദിനത്തിലെ ശ്രേയസിന്റെ സ്‌കോര്‍. 5 ഇന്നിങ്‌സില്‍ നിന്ന് 346 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും 1 സെഞ്ച്വറിയും. 69.2 ശരാശരിയും 140 സ്‌ട്രൈക്കറേറ്റും ശ്രേയസിനുണ്ട്. 2023ലെ ഏകദിന ലോകകപ്പില്‍ ശ്രേയസ് പ്ലേയിങ് 11 സ്ഥാനം അര്‍ഹിക്കുന്നു.

Story first published: Wednesday, November 30, 2022, 12:38 [IST]
Other articles published on Nov 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X