മുംബൈ: കര്‍ണാടകയും മുംബൈയും വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ഹൈദരാബാദിനെ 103 റണ്‍സിനാണ് കര്‍ണാടക പരാജയപ്പെടുത്തിയത്. മറ്റൊരു മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ മുംബൈയെ ഞെട്ടിച്ചാണ് കര്‍ണാടക അവസാന നാലു ടീമുകളിലൊന്നായി മാറിയത്.

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ പൃഥി ഷായടക്കമുള്ള മികച്ച ടീമുമായാണ് മഹാരാഷ്ട്രയ്‌ക്കെതിരേ മുംബൈ ഇറങ്ങിയത്. പക്ഷെ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 222 റണ്‍സെടുക്കാനേ മുംബൈക്കായുള്ളൂ. 48 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 35 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് മുംബൈ ബാറ്റിങില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മറുപടിയില്‍ ശ്രീകാന്ത് മുണ്ഡെ (70), നൗഷാദ് ഷെയ്ഖ് (51*), ക്യാപ്്റ്റന്‍ രാഹുല്‍ ത്രിപാഠി (49) എന്നിവരുടെ ഇന്നിങ്‌സുകള്‍ മഹാരാഷ്ട്രയെ
ജയത്തിലെത്തിച്ചു.
അതേസമയം, മയാങ്ക് അഗര്‍വാളിന്‍റെയും രവികുമാര്‍ സമര്‍ത്തിന്റെയും സെഞ്ച്വറികളാണ് ഹൈദരാബാദിനെതിരേ കര്‍ണാടകയ്ക്കു ജയവും സെമി ബെര്‍ത്തും സമ്മാനിച്ചത്. മയാങ്ക് 111 പന്തില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 140ഉം സമര്‍ത്ത് 125 റണ്‍സും നേടി. എട്ടു വിക്കറ്റിന് 347 റണ്‍സാണ് കര്‍ണാടക 50 ഓവറില്‍ വാരിക്കൂട്ടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു (64), രവി തേജ (53) എന്നിവരൊഴികെ ഹൈദരാബാദ് നിരയില്‍ ആരും തിളങ്ങിയില്ല. 244 റണ്‍സിന് അവരുടെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.