കംഗാരുക്കളെ പഞ്ഞിക്കിട്ടു, ലിറ്റില്‍ ഡൈനാമോ, ഓര്‍മയുണ്ടോ ഈ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ?

ഓസ്‌ട്രേലിയക്കെതിരേ റണ്‍സടിക്കുകയെന്നത് ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് വളരെ പ്രയാസമായിരുന്നു. കാരണം അത്രത്തോളം മികച്ച ബൗളിങ് നിരയാണ് അവര്‍ക്കൊപ്പമുണ്ടായിരുന്നത്. ബാറ്റിങ്ങില്‍ പിഴച്ചാല്‍ ബൗളിങ്ങിലും ബൗളിങ്ങില്‍ പിഴച്ചാല്‍ ഫീല്‍ഡിങ്ങിലും കസറുന്ന ഒന്നൊന്നര ടീമായിരുന്നു ഓസ്‌ട്രേലിയ. എതിരാളികള്‍ക്ക് വിജയം നല്‍കാതിരിക്കാന്‍ അവസാനം വരെ ഊര്‍ജ്ജ സ്വലതയോടെ പൊരുതുന്ന നിര. ഓസ്‌ട്രേലിയയുടെ പേസാക്രമണത്തെ ഭയക്കാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം.

.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാസഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

എന്നാല്‍ എംഎസ് ധോണിയൊക്കെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പേരെടുക്കുന്നതിന് മുമ്പെ ഓസ്‌ട്രേലിയയെ ഞെട്ടിച്ച ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുണ്ട്. വിജയ് ദഹിയ. ഇന്ത്യക്കായി രണ്ട് ടെസ്റ്റില്‍ നിന്ന് രണ്ട് റണ്‍സും 19 ഏകദിനത്തില്‍ നിന്ന് 216 റണ്‍സും മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ചെറിയ കരിയറാണ് അദ്ദേഹത്തിന്റേതെങ്കിലും ഓര്‍ത്തിരിക്കൊന്‍ ഒരു ഒന്നൊന്നര പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. 2001ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്.

ഏകദിന പരമ്പരയിലെ ബംഗളൂരുവില്‍ നടന്ന ആദ്യ മത്സരത്തിലാണ് ദഹിയയുടെ ആ മിന്നും പ്രകടനം. ഏഴാമനായി ക്രീസിലെത്തി 39 പന്തില്‍ 51 റണ്‍സാണ് അദ്ദേഹം നേടിയത്. ആറ് ഫോറും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടും. റണ്ണൗട്ടായി പുറത്താകാതിരുന്നെങ്കില്‍ ഓസീസ് ബൗളിങ് നിരയെ ചിലപ്പോള്‍ വലിയ നാണക്കേടിലേക്ക് തള്ളിവിടാന്‍ ദഹിയക്ക് സാധിച്ചേനെ. അധികം പേരെടുക്കാത്ത വിക്കറ്റ് കീപ്പറാണെങ്കിലും അദ്ദേഹത്തിന്റെ മധ്യനിരയിലെ ഈ പ്രകടനം ഓസ്‌ട്രേലിയക്കാര്‍ ഒരിക്കലും മറക്കാനിടയില്ല.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

ദഹിയ ക്രീസിലെത്തിയപ്പോള്‍ വരവേറ്റത് ഷെയ്ന്‍ വോണായിരുന്നു. മാജിക്കല്‍ സ്പിന്നറിന്റെ കറങ്ങും പന്തുകളെ കരുതലോടെ കളിച്ച താരം ഡാമിയന്‍ ഫ്‌ളമിങ്ങിനെ ബൗണ്ടറി പായിച്ച് തന്റെ മികവ് കാട്ടി. ഇതില്‍ പ്രകോപിതനായി ഫ്‌ളമിങ് സ്ലെഡ്ജ് ചെയ്തു. തൊട്ടടുത്ത പന്ത് ഫ്‌ളിക്ക് ചെയ്ത ബൗണ്ടറി പറത്തിയാണ് ദഹിയ മറുപടി നല്‍കിയത്. അവസാന പന്ത് എഡ്ജില്‍ തട്ടി വിക്കറ്റ് കീപ്പറേയും മറികടന്ന് ബൗണ്ടറി.

ഇവാന്‍ ഹാര്‍വിയേയും ബൗണ്ടറി പായിച്ച് ദഹിയ മാര്‍ക് വോയെ ലോങ് ഓഫില്‍ സിക്‌സും പറത്തി. പിന്നാലെ ബൗണ്ടറിയും പായിച്ച അദ്ദേഹം 49ാം ഓവറിലെ ആദ്യ പന്തില്‍ ഡാമിയന്‍ മാര്‍ട്ടിനെ ബൗണ്ടറിയും തൊട്ടടുത്ത പന്തില്‍ സിംഗിളുമെടുത്ത് ഫിഫ്റ്റിയും നേടി. 51 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയതെങ്കിലും മത്സരത്തിന്റെ വിധി മാറ്റിയെഴുതുന്ന നിര്‍ണ്ണായക പ്രകടനമായിരുന്നു അത്. ഒടുവില്‍ റണ്ണൗട്ടായി അദ്ദേഹം മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 312 എന്ന മികച്ച നിലയിലേക്കെത്തിയിരുന്നു.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

രാഹുല്‍ ദ്രാവിഡും (80) വീരേന്ദര്‍ സെവാഗും (58) അര്‍ധ സെഞ്ച്വറിയും നേടിയ മത്സരത്തില്‍ ഇന്ത്യ 316 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്ക് മുന്നില്‍ വെച്ചത്. കരുത്തുറ്റ ബാറ്റിങ് നിരയുള്ള ഓസ്‌ട്രേലിയ ഈ സ്‌കോറിനെ മറികടക്കാന്‍ കെല്‍പ്പുള്ളവരാണെങ്കിലും 43.3 ഓവറില്‍ 255 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി. 99 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു ഹെയ്ഡനും 49 റണ്‍സെടുത്ത മൈക്കല്‍ ബവാനും മാത്രമാണ് കംഗാരു നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

മാര്‍ക് വോ (5), റിക്കി പോണ്ടിങ് (9), ക്യാപ്റ്റന്‍ സ്റ്റീവ് വോ (18), ഡാമിയന്‍ മാര്‍ട്ടിന്‍ (1), ആദം ഗില്‍ക്രിസ്റ്റ് (27) എന്നിവരെല്ലാം നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജവഗന്‍ ശ്രീനാഥും വീരേന്ദര്‍ സെവാഗുമാണ് ഓസ്‌ട്രേലിയയെ എറിഞ്ഞൊതുക്കിയത്. സഹീര്‍ ഖാന്‍ രണ്ടും അജിത് അഗാര്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യ 60 റണ്‍സിനാണ് ഈ മത്സരം വിജയിച്ചത്.

ഓസ്‌ട്രേലിയക്കെതിരേ നേടുന്ന ഓരോ ജയത്തിനും പ്രത്യേക മധുരമുള്ളതാണ്. കാരണം അത്രത്തോളം ശക്തരായിരുന്നു ഒരു കാലഘട്ടത്തില്‍ ഓസ്‌ട്രേലിയ. അര്‍ധ സെഞ്ച്വറി നേടുകയും മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത സെവാഗായിരുന്നു കളിയിലെ താരമെങ്കിലും ദഹിയയുടെ പ്രകടനത്തിന്റെ മാറ്റ് ഒന്നു വേറെ തന്നെയായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, June 27, 2022, 16:46 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X