Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് വിരാട് കോലിക്ക് ഗുണമേ ചെയ്യൂ: രാഹുല്‍ ദ്രാവിഡ്

ചെന്നൈ: രണ്ട് ഇന്നിംഗ്‌സുകളിലുമായി 61 റണ്‍സേ എടുക്കാന്‍ പറ്റിയുള്ളൂ. കളിയാണെങ്കില്‍ പത്ത് വിക്കറ്റിന് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. എന്നാലും വിരാട് കോലിക്ക് ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരം ഒരു നഷ്ടമാകില്ല - പറയുന്നത് രാഹുല്‍ ദ്രാവിഡാണ്.

ശ്രീലങ്ക പര്യടനത്തിന് മുമ്പായി ബാറ്റിംഗ് പരിശീലനം കിട്ടാന്‍ വേണ്ടിയാണ് കോലി എ ടീമില്‍ ഇടം ചോദിച്ചുവാങ്ങിയത് എന്നാല്‍ അത് വേണ്ടത്ര വിജയിച്ചില്ല. വിരാട് കോലിക്കും അതില്‍ കുറ്റബോധമൊന്നുമില്ല. രാഹുല്‍ ദ്രാവിഡും ലങ്കന്‍ പര്യടനത്തിനൊരുങ്ങുന്ന ക്യാപ്റ്റന്‍ കോലിയും പറയുന്നത് കേള്‍ക്കൂ..

അത്യധ്വാനിയാണ് കോലി

അത്യധ്വാനിയാണ് കോലി

കോലിയുടെ കഠിനാധ്വാനമാണ് രാഹുല്‍ ദ്രാവിഡിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. കഠിനാധ്വാനത്തിന്റെ വില ദ്രാവിഡിനോളം അറിയുന്ന മറ്റാരും ഒരുപക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാകില്ലല്ലോ.

പുറത്ത് പറയില്ല

പുറത്ത് പറയില്ല

ബാറ്റിംഗിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കോലിയോടും ചേതേശ്വര്‍ പൂജാരയോടും പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിടില്ല എന്നാണ് ദ്രാവിഡ് പറയുന്നത്. എന്തായാലും ശ്രീലങ്കയിലേതിന് സമാനമായ ചെന്നൈ സാഹചര്യത്തില്‍ കിട്ടിയ മാച്ച് പ്രാക്ടീസ് കോലിക്ക് ഗുണം ചെയ്യും എന്ന കാര്യത്തില്‍ ദ്രാവിഡിന് രണ്ടഭിപ്രായമില്ല

 നിര്‍ണായകം രഹാനെ, വിജയ്

നിര്‍ണായകം രഹാനെ, വിജയ്

അജിന്‍ക്യ രഹാനെ, ഓപ്പണര്‍ മുരളി വിജയ് എന്നിവരായിരിക്കും ശ്രീലങ്കയില്‍ ടീമിന്റെ നിര്‍ണായക ഘടകമാകുക എന്നാണ് ക്യാപ്റ്റന്‍ കോലി പറയുന്നത്.

ഹര്‍ഭജന്‍ വന്നത് നന്നായി

ഹര്‍ഭജന്‍ വന്നത് നന്നായി

ടീമില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ സിംഗിനെ മാച്ച് വിന്നര്‍ എന്നാണ് കോലി വിളിക്കുന്നത്. ഹര്‍ഭജന്റെ പരിചയസമ്പത്ത് ലങ്കയില്‍ ഗുണം ചെയ്യും. ഒപ്പം അശ്വിനും അമിത് മിശ്രമയുമുണ്ട്

രാഹുലിന്റെ സാന്നിധ്യം

രാഹുലിന്റെ സാന്നിധ്യം

രാഹുല്‍ ദ്രാവിഡിനൊപ്പം സമയം ചെലവഴിക്കുക എന്നത് തന്നെ വളരെ പ്രധാനമാണ് എന്ന് കോലി പറയുന്നു. ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പായി മാച്ച് പ്രാക്ടീസ് കിട്ടാനാണ് എ ടീമിന് വേണ്ടി കളിച്ചത്.

ശൈലി മാറ്റില്ല

ശൈലി മാറ്റില്ല

ക്യാപ്റ്റനായെങ്കിലും തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്താനൊന്നും പോകുന്നില്ല.

പുതിയ ടീം പുതിയ തുടക്കം

പുതിയ ടീം പുതിയ തുടക്കം

ക്യാപ്റ്റനായ ശേഷം വിരാട് കോലിക്ക് കിട്ടുന്ന സമ്പൂര്‍ണ പരമ്പരയാണിത്. ബംഗ്ലാദേശില്‍ ഒരു ടെസ്റ്റ് കളിച്ചിരുന്നങ്കിലും അത് മഴയില്‍ മുങ്ങി

Story first published: Sunday, August 2, 2015, 11:55 [IST]
Other articles published on Aug 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+