Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദിയോദാര്‍ ട്രോഫി ടീമുകളെ വിഹാരിയും പാര്‍ഥിവും ഗില്ലും നയിക്കും

മുംബൈ: ദിയോദാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമുകളെ ഹനുമ വിഹാരിയും പാര്‍ഥിവ് പട്ടേലും ശുബ്മാന്‍ ഗില്ലും നയിക്കും. ഇന്ത്യ എ,ബി,സി എന്നീ മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ നാല് വരെ റാഞ്ചിയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

ഇന്ത്യ എ ടീമിനെയാണ് ഹനുമ വിഹാരി നയിക്കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചിട്ടുള്ള വിഹാരി സീനിയര്‍ താരങ്ങളെയെല്ലാം മറികടന്നാണ് നായകനാവുന്നത്. രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സിദ്ധാര്‍ത്ഥ് കൗള്‍ തുടങ്ങിയവരെല്ലാം എ ടീമിലുണ്ട്. വിഷ്ണു വിനോദ്, ദേവ്ദത്ത് പടിക്കല്‍, എആര്‍ ഈശ്വരന്‍, ജയദേവ് ഉനദ്ഘട്ട്, സന്ദീപ് വാര്യര്‍ തുടങ്ങിയവരാണ് ടീമിലെ മറ്റ് പ്രമുഖര്‍.

hanumavihari

ബി ടീമിനെയാണ് പാര്‍ഥിവ് പട്ടേല്‍ നയിക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമിലുള്‍പ്പെടെ പരിചയസമ്പന്നനായ കളിക്കാരനാണ് പാര്‍ഥിവ്. ടീമിന്റെ വിക്കറ്റ് കീപ്പറും പാര്‍ഥിവാണ്. കേദാര്‍ ജാദവ്, ബാബ അപരജിത്ത്, ഷഹബാസ് നദീം, അനുകുല്‍ റോയ്, കൃഷ്ണപ്പ ഗൗതം, വിജയ് ശങ്കര്‍, മുഹമ്മദ് സിറാജ്, നിധീഷ് റാണ തുടങ്ങിയവരാണ് ബി ടീമിലെ പ്രധാനികള്‍.

സി ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിശേഷിപ്പിക്കുന്ന ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലടക്കം ഇടം പിടിച്ച 20കാരനായ താരം ആദ്യമായാണ് ഇത്തരമൊരു വലിയ ടൂര്‍ണമെന്റില്‍ ക്യാപ്റ്റനാകുന്നത്. നിരവധി സീനിയര്‍ താരങ്ങളാണ് ഗില്ലിന്റെ നായകത്വത്തിന് കീഴില്‍ കളിക്കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ജലജ് സക്‌സേന, മായങ്ക് മാര്‍ക്കണ്ഡെ, ആവേഷ് ഖാന്‍, ധവാല്‍ കുല്‍ക്കര്‍ണി, ഇഷാന്‍ പോറല്‍ തുടങ്ങിയവരാണ് സി ടീമിലെ മുഖ്യ താരങ്ങള്‍.

Story first published: Friday, October 25, 2019, 9:50 [IST]
Other articles published on Oct 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+