പ്രഭുദേവയ്‌ക്കൊപ്പം ധോണിയുടെ 'മുണ്ട് ഡാന്‍സ്', വീഡിയോ വൈറലാകുന്നു...
ബെംഗളൂരു: ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ക്രിക്കറ്റ് കളത്തില്‍ ധോണി അറിയപ്പെടുന്നത്. കളിക്കളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ധോണി വികാരം കൊള്ളാറുള്ളു എന്നത് തന്നെ കാരണം. വലിയ വലിയ ടൂര്‍ണമെന്റുകള്‍ ജയിച്ച ശേഷവും വളരെ കൂളായി ധോണി നില്‍ക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നും. അക്കാര്യത്തില്‍ കോലിക്കും യുവരാജിനും ഹര്‍ഭജനുമൊക്കെ നേര്‍ വിപരീതമാണ് ധോണി.
എന്നാല്‍ കളത്തിന് പുറത്ത് ധോണി അങ്ങനെയല്ല, വളരെ കാഷ്വലായി, ചിരിച്ച് ഇടപഴകുന്ന പ്രകൃതമാണ് മഹിക്ക്. പ്രത്യേകിച്ചും പരസ്യങ്ങളിലും സ്‌റ്റേജ് പരിപാടികളിലുമൊക്കെ ധോണി എത്തിയാല്‍ ബഹുരസമാണ് കാര്യങ്ങള്‍. ഡാന്‍സിന് പേരുകേട്ട പ്രഭുദേവയ്‌ക്കൊപ്പം മഹി രണ്ട് സ്റ്റെപ് വെച്ചാല്‍ എങ്ങിനിരിക്കും. അതും നല്ല നാടന്‍ സ്റ്റൈലില്‍ മുണ്ടൊക്കെയുടുത്ത്... ദാ കാണൂ...

എല്ലാം ടി വി എസിന് വേണ്ടി
ടി വി എസ് സ്റ്റാര്‍ ബൈക്കിന്റെ പരസ്യത്തിന് വേണ്ടിയാണ് എം എസ് ധോണി പ്രഭുദേവയ്‌ക്കൊപ്പം ചുവടുവെക്കുന്നത്.

ലുങ്കി ഡാന്‍സ് പുതുമയല്ല
ഐ പി എല്ലിന്റെ കഴിഞ്ഞ സീസണിടെ ധോണി ജഡേജ, റെയ്ന തുടങ്ങിയ സഹതാരങ്ങൾക്കൊത്ത് ലുങ്കി ഡാന്‍ഡ് കളിച്ചിരുന്നു.

പരസ്യം വന്‍ ഹിറ്റ്
ധോണി പ്രഭുദേവയ്‌ക്കൊപ്പം ഡാന്‍സ് കളിക്കുകയും ബൈക്കോടിക്കുകയും ചെയ്യുന്ന പരസ്യം ഇന്നലെ (ജനുവരി 10) മുതല്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ കാണൂ
ധോണി, പ്രഭുദേവ എന്നിവര്‍ അഭിനയിച്ച ടി വി എസ് സ്്റ്റാര്‍ ബൈക്കിന്റെ പരസ്യം കാണൂ..

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications