ഇസ്ലാമാബാദ്: ഷാഹിദ് അഫ്രീദി വീണ്ടും വിവാദത്തില്‍. സ്ത്രീകള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്താല്‍ മതി ക്രിക്കറ്റ് കളിക്കണ്ട എന്ന് പറഞ്ഞാണ് ഏഷ്യാകപ്പിലെ പാക് ഹീറോ വിവാദത്തില്‍ ചെന്നു ചാടിയിരിക്കുന്നത്. പാക് ചാനലായ എ ആര്‍ വൈ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞത്. സംഭവം വിവാദമായതോടെ വീഡിയോ സോഷ്യല്‍ സൈറ്റുകളില്‍ പരക്കാന്‍ തുടങ്ങി.
പെഷവാറില്‍ സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു അഫ്രീദി. അഫ്രീദിയുടെ മറുപടിയെ തുടര്‍ന്ന് വീണ്ടും ചോദിക്കാനൊരുങ്ങിയ അവതാരകനോട് മതി, ചോദിച്ചതിന് ഉത്തരം നിങ്ങള്‍ക്ക് കിട്ടിയില്ലേ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നാല് പെണ്‍മക്കളുടെ പിതാവ് കൂടിയായ അഫ്രീദിയുടെ പരാമര്‍ശം ഇതിനോടകം വിവാദമായിട്ടുണ്ട്.

പാകിസ്താന്‍ ക്രിക്കറ്റില്‍ സ്ത്രീകള്‍ക്കുള്ള ദയനീയമായ അവസ്ഥയ്ക്ക് കൃത്യമായ ഉത്തരമാണ് അഫ്രീദിയെ പോലെ ഒരു ക്രിക്കറ്റ് താരത്തില്‍ നിന്നു തന്നെ കിട്ടിയിരിക്കുന്നത്. 2004 ന് ശേഷം പാക് വനിതാ ടീം ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. എന്തിനധികം, ഇത്രയും കാലത്തിനിടെ പാക് വനിതാ ടീം ആകെ കളിച്ചിട്ടുളളത് വെറും 3 ടെസ്റ്റുകള്‍ മാത്രമാണ്.
മതാധികാരികളും വിശ്വാസികളും എതിര്‍ക്കുന്നത് കൊണ്ടാണ് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വനിതാ ക്രിക്കറ്റ് പുറകോട്ട് പോകുന്നത്. അഫ്ഗാനില്‍ വനിതാ താരങ്ങളെ ഇമാമുകള്‍ വേശ്യകള്‍ എന്ന് വരെ വിളിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിലേറെ അപലപനീയമായ പ്രസ്താവനയാണ് പ്രൊഫഷണല്‍ ക്രിക്കറ്ററും മുന്‍ ദേശീയ ടീം നായകനുമായ അഫ്രീദിയില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം.