Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ കണ്ണുനീര്‍ കണ്ടുനോക്കൂ... വെസ്റ്റ് ഇന്‍‍ഡീസിനോട് തോറ്റത് ധോണിയെ അത്രയ്ക്കും വേദനിപ്പിച്ചിരുന്നു!!

ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന നാലാം ഏകദിനത്തിലെ തോല്‍വിക്ക് കാരണം എം എസ് ധോണിയാണോ. ആണെന്നും അല്ലെന്നും രണ്ട് പക്ഷമായി തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 114 പന്തില്‍ 54 റണ്‍സെടുത്ത ധോണിയു‍ടെ തുഴച്ചില്‍ ആണ് കളി തോല്‍പ്പിച്ചത് എന്നാണ് വിമര്‍ശകരുടെ പക്ഷം. 190 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ ധോണി പുറത്താകുന്പോള്‍ ഒരോവറില്‍ 14 റണ്‍സിലധികം വേണം എന്ന നിലയിലായിരുന്നു.

dhoni

എന്നാല്‍ സുനില്‍ ഗാവസ്കര്‍ അടക്കമുള്ള പ്രമുഖരുടെ അഭിപ്രായം കളി തോറ്റതില്‍ ധോണിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല എന്നാണ്. താരതമ്യേന കുറഞ്ഞ സ്കോര്‍ ആവശ്യമായിരുന്ന കളിയില്‍ ധോണിയും രഹാനെയും മാത്രമാണ് അര്‍ധസെ‍ഞ്ചുറിയോടെ പൊരുതിയത്. മറ്റ് 9 പേരും ഉത്തരവാദിത്തം കാണിച്ചില്ല. വിരാട് കോലി, ധവാന്‍, കാര്‍ത്തിക് എന്നിവരെല്ലാം ദയനീയമായി പരാജയപ്പെട്ടിരുന്നു. മാത്രമല്ല ബാറ്റിംഗും ഈ പിച്ചില്‍ അനായാസമായിരുന്നില്ല എന്നതാണ് സത്യം.

തന്‍റെ കരിയറിലെ ഗോള്‍ഡന്‍ ടൈമില്‍ കളി ഇങ്ങനെ ഫിനിഷ് ചെയ്യുന്നത് ധോണിക്കൊരു ഹരമായിരുന്നു. ധോണി ക്രീസിലുണ്ടെങ്കില്‍ എത്ര റണ്‍സും അവസാന ഓവറില്‍ അടിക്കാമായിരുന്നു, ഈ ഒരു വിശ്വാസത്തിന്‍റെ പുറത്തായിരിക്കും ധോണി അവസാനം വരെ തുഴഞ്ഞ് കളിച്ചത്. എന്നാല്‍ അത് സംഭവിച്ചില്ല. ഈ ഒരു പരാജയം ധോണിയെ വളരെ വേദനിപ്പിച്ചു. സാധാരണ ഗതിയില്‍ വികാരങ്ങള്‍ പുറത്ത് കാണിക്കാത്ത ധോണിയുടെ മുഖത്ത് കരച്ചില്‍ പോലും വന്നു.

Story first published: Wednesday, July 5, 2017, 18:58 [IST]
Other articles published on Jul 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+