Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിക്കറ്റ് കീപ്പറായി വിരാട് കോലിയുടെ പുതിയ അവതാരം.. ധോണിക്ക് പാരയാകുമോ?

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പ്രതിഭാസമാണ് ക്യാപ്റ്റന്‍ വിരാട് കോലി. ബാറ്റിംഗായാലും ഫീല്‍ഡിങായാലും ചെയ്യുന്ന പണിയില്‍ 100 ശതമാനം സമര്‍പ്പണമാണ് കോലിയുടെ മുഖമുദ്ര. പാര്‍ട്ട് ടൈം മീഡിയം പേസ് എറിയുമ്പോള്‍ ഒരു ബൗണ്ടറിയോ സിക്‌സോ പോകുമ്പോള്‍ കോലിയുടെ നിരാശ ഒന്ന് കാണേണ്ടത് തന്നെയാണ്. സ്ഥിരം ബൗളര്‍മാര്‍ പോലും കാണിക്കാത്ത നിരാശയാണ് കോലിയുടെ മുഖത്തുണ്ടാകുക.

Read Also: എന്റെ ഐഡിയ ആയിപ്പോയി... ഇല്ലെങ്കി കൊന്നേനെ.. ഐഡിയ നെറ്റ്‌വര്‍ക്ക് ഡൗണായതിനും ട്രോളുകള്‍!

ഇപ്പോഴിതാ വിരാട് കോലി വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി ഒന്ന് ട്രൈ ചെയ്യുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുമ്പായി നടക്കുന്ന പരിശീലന ക്യാംപിലാണ് കോലി വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ക്യാംപ് നടക്കുന്നത്. ചേതേശ്വര്‍ പൂജാര ബാറ്റ് ചെയ്യുമ്പോഴായിരുന്നു കോലിയുടെ കീപ്പിങ്. പൂജാരയുടെ കാല് സ്റ്റംപില്‍ കൊണ്ടു എന്ന് പറഞ്ഞ് കോലി അപ്പീല്‍ ചെയ്യുകയും ഉണ്ടായി.

viratkohli-keeper-

ഇതാദ്യമായിട്ടല്ല വിരാട് കോലി വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയുന്നത്. ധാക്കയില്‍ നടന്ന ഏകദിന മത്സരത്തില്‍ വിക്കറ്റ് സൂക്ഷിച്ച പരിചയവും കോലിക്കുണ്ട്. അന്ന് ധോണിക്ക് പകരക്കാരനായിട്ടാണ് കോലി കീപ്പറുടെ വേഷമിട്ടത്. ഉമേഷ് യാദവിന്റെ ഒരോവറാണ് കോലി കീപ്പ് ചെയ്തത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കോലി സ്ഥിരം കീപ്പറായാല്‍ ധോണിയുടെ പണി പോകുമോ എന്ന് വരെ ആളുകള്‍ തമാശയായി പറയുന്നുണ്ട്.

Read Also: കെഎസ്ആര്‍ടിസി ബ്ലോഗ് പൂട്ടണമെന്ന് ഇനി എംഡി പറയില്ല.. അമ്മാതിരിയല്ലേ ട്രോളുകള്‍!

ബി സി സി ഐയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലാണ് കോലി വിക്കറ്റ് കീപ്പ് ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് ടെസ്റ്റുകള്‍ കളിക്കാനായി ഇന്ത്യന്‍ ടീം ഉടനേ വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കും. അനില്‍ കുംബ്ലെ കോച്ചായതിന് ശേഷം ഇന്ത്യ കളിക്കാനിറങ്ങുന്ന ആദ്യത്തെ പരമ്പര എന്ന പ്രത്യേകതയും ഈ പര്യടനത്തിനുണ്ട്. വിരാട് കോലിയുടെ വിക്കറ്റ് കീപ്പിങ് കാണണ്ടേ..

Story first published: Saturday, July 2, 2016, 16:16 [IST]
Other articles published on Jul 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+