Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്ണൗട്ടാകാതിരിക്കാൻ വൃത്തികെട്ട കളി കളിച്ചു.. ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് വിചിത്രമായ രീതിയിൽ ഔട്ട്!!

ലണ്ടൻ: ക്ലീൻ ബൗൾഡ്, എൽ ബി ഡബ്ലിയു, ക്യാച്ച്, റണ്ണൗട്ട്, സ്റ്റംപിങ് തുടങ്ങി ക്രിക്കറ്റിൽ ഇഷ്ടം പോലെ ഔട്ടുകളുണ്ട്. ഇത് കൂടാടെ കളി ആരാധകർക്ക് അത്രയൊന്നും പരിചിതമല്ലാത്ത ചില ഔട്ടുകൾ വേറെയുമുണ്ട്. അപൂർവ്വമായി എങ്കിലും കാണുന്ന ഹിറ്റ് വിക്കറ്റ്, ഹാൻഡ്ലിങ് ദി ബോൾ ഒക്കെ, അതുപോലെ അല്ലെങ്കിൽ അതിലും വിചിത്രമായ ഒരു ഔട്ടിലൂടെയാണ് ഇംഗ്ലണ്ട് ഓപ്പണർ ജേസൺ റോയ് കഴിഞ്ഞ ദിവസം ഔട്ടായത്. ഒബ്സ്രക്ടിങ് ദി ഫീൽഡർ അഥവാ ഫീൽഡിങ് തടസ്സപ്പെടുത്തൽ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. ലിയാം ലിവിങ്സ്റ്റൺ ബാക്ക് വേഡ് പോയിന്റിലേക്ക് കളിച്ച പന്തിൽ ജേസൺ റോയ് റണ്ണിന് വേണ്ടി ഓടി. എന്നാൽ ലിയാം റോയിയെ മടക്കി. റണ്ണൗട്ടാകാതിരിക്കാൻ വേണ്ടി പന്ത് വരുന്ന ദിശയിലേക്ക് ഗതി മാറ്റി ഓടി രക്ഷപ്പെടാനായിരുന്നു റോയുടെ ശ്രമം. വിചാരിച്ചത് പോലെ തന്നെ പന്ത് റോയുടെ ബൂട്ടിൽ കൊള്ളുകയും ചെയ്തു. റോയ് സുരക്ഷിതമായി ക്രീസിലെത്തി.

 pti3-26-

എന്നാൽ ദക്ഷിണാഫ്രിക്കൻ ടീം അപ്പീൽ ചെയ്തു. തേർഡ് അംപയർ റോബിൻസൺ റോയിയെ ഔട്ട് വിളിക്കുകയും ചെയ്തു. ട്വന്റി 20 ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബാറ്റ്സ്മാൻ ഒബ്സ്രക്ടിങ് ദി ഫീൽഡർ എന്ന വകുപ്പിൽ ഔട്ടാകുന്നത്. 45 പന്തിൽ 67 റൺസുമായി റോയ് ഔട്ടായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിനും താളം തെറ്റി. അവസാന പന്ത് വരെ നീണ്ട കളി ദക്ഷിണാഫ്രിക്ക മൂന്ന് റൺസിന് ജയിക്കുകയും ചെയ്തു. സ്കോർ ദക്ഷിണാഫ്രിക്ക - 20 ഓവറിൽ 8 വിക്കറ്റിന് 174. ഇംഗ്ലണ്ട് 20 ഓവറിൽ 6 വിക്കറ്റിന് 171. റോയ് ഔട്ടായതിൻറെ വീഡിയോ കൂടി കാണൂ...

Story first published: Saturday, June 24, 2017, 10:26 [IST]
Other articles published on Jun 24, 2017
Read in English: English
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+