ക്രിക്കറ്റാകുമ്പോള്‍ കളിക്കാര്‍ തമ്മില്‍ ചെറിയ ചെറിയ തര്‍ക്കങ്ങളും വാഗ്വാദങ്ങളും ഒക്കെ ഉണ്ടാകും അത് സാധാരണമാണ്. എന്ന് കരുതി എതിരാളിയെ കയ്യേറ്റം ചെയ്താലോ. ബെര്‍മുഡയില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാച്ചാണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ക്ലെവലന്ഡ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബും വില്ലോ കട്സ് ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു മത്സരം.
36 കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജേസന്‍ ആന്‍ഡേഴ്സനെ അടിക്കൊടുവില്‍ ആജീവനാന്തം വിലക്കുകയും ചെയ്തു. ബെര്‍മുഡയ്ക്ക് വേണ്ടി 5 ഏകദിനവും 9 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട് ആന്ഡേഴ്സന്. എതിര് ടീമിലെ ബാറ്റ്സ്മാനായ ജോര്‍ജ് ഒബ്രിയാനുമായിട്ടാണ് ആന്ഡേഴ്സന് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. തര്‍ക്കം മൂത്ത് അക്ഷരാര്‍ഥത്തില്‍ അടിയായി.
കൈയ്യാങ്കളി തടയാന്‍ സഹതാരങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൈകൊണ്ട് ഇടിച്ചും തൊഴിച്ചും തലകൊണ്ട് വയറ്റില്‍ കുത്തിയുമായിരുന്നു താരങ്ങളുടെ പ്രകടനം. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അടിക്ക് പിന്നാലെ ആന്‍ഡേഴ്സനെ സസ്പെന്‍ഡ് ചെയ്തു. ആന്ഡേഴ്സന് തല്ലിയ ജോര്‍ജ് ഒബ്രിയാനും ബെര്‍മുഡയുടെ ദേശീയ താരമാണ് എന്നതാണ് ഏറെ രസകരം. വീഡിയോ കാണൂ...