വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി; വിദഭയ്‌ക്കെതിരെ മികച്ച തുടക്കവുമായി കേരളം

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരെ കേരളത്തിന് മികച്ച തുടക്കം. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ് കേരളം. നേരത്തെ വിദര്‍ഭ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്ന് മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്.

അസറുദ്ദീന്‍ 81 റണ്‍സും, സക്‌സേന 30 റണ്‍സുമെടുത്ത് പുറത്തായി. രോഹന്‍ പ്രേം(19) ആണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. സച്ചിന്‍ ബേബി(30), അക്ഷയ് ചന്ദ്രന്‍(17) എന്നിവര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ക്രീസിലുണ്ട്. രണ്ട് വിക്കറ്റെടുത്ത അക്ഷയ് വഖാരെയും ഒരു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വതെയുമാണ് രണ്ടാം ദിനം ആതിഥേയര്‍ക്ക് ബൗളിങ്ങില്‍ തുണയായത്. വിദര്‍ഭയുടെ ആദ്യ ഇന്നിങ്‌സിനൊപ്പമെത്താന്‍ കേരളത്തിന് ഇനി 135 റണ്‍സ് കൂടി വേണം.

Ranji trophy

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തരാനുള്ളത് ആറ് കോടി, ആരോപണവുമായി മുന്‍ സൂപ്പര്‍ താരംപാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തരാനുള്ളത് ആറ് കോടി, ആരോപണവുമായി മുന്‍ സൂപ്പര്‍ താരം

നേരത്തെ 6 വിക്കറ്റിന് 239 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം കളി ആരംഭിച്ച വിദര്‍ഭയ്ക്ക് ദര്‍ശന്‍ നാല്‍കാണ്ഡെ(66) വാലറ്റത്ത് നടത്തിയ ചെറുത്ത് നില്‍പ്പാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ആദിത്യ സര്‍വാതെ(26), അക്ഷയ് കര്‍നെവാര്‍(27) എന്നിവരും കാര്യമായ സംഭാവന നല്‍കി. ആദ്യദിനം വസിം ജാഫറും(57), ഗണേഷ് സതീഷും(58), സിദ്ധേഷ് വാത്തും(43) മോശമല്ലാത്ത സ്‌കോര്‍ കണ്ടെത്തിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എംഡി നിധിനും 3 വിക്കറ്റ് വീഴ്ത്തിയ എന്‍പി ബാസിലും കേരള നിരയില്‍ തിളങ്ങി.

Story first published: Thursday, February 6, 2020, 8:25 [IST]
Other articles published on Feb 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X