Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി ഫൈനല്‍: സൗരാഷ്ട്ര 307ന് പുറത്ത്, വിദര്‍ഭയ്ക്കു നേരിയ ലീഡ്

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരേ വിദര്‍ഭയ്ക്കു നേരിയ ലീഡ്. വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 312നു മറുപടിയില്‍ സൗരാഷ്ട്ര 307ന് പുറത്തായി. അഞ്ചു റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച വിദര്‍ഭ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 55 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റ് ബാക്കിനില്‍ക്കെ വിദര്‍ഭയ്ക്കു 60 റണ്‍സിന്റെ നേരിയ ലീഡാണുള്ളത്. ഗണേഷ് സതീഷും (24*) വസീം ജാഫറുമാണ് (5) ക്രീസില്‍.

ഓപ്പണര്‍ സ്‌നെല്‍ പട്ടേലിന്റെ (102) സെഞ്ച്വറിയാണ് ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിട്ട സൗരാഷ്ട്രയെ കരകയറ്റിയത്. 209 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 15 ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. വാലറ്റത്ത് ക്യാപ്റ്റന്‍ ജയദേവ് ഉനാട്കട്ടാണ് (46) ടീമിനെ 300 കടക്കാന്‍ സഹായിച്ചത്. സൗരാഷ്ട്ര നിരയില്‍ മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല. അഞ്ചു വിക്കറ്റെടുത്ത ആദിത്യ സര്‍വാത്തെയും നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് വഖാരെയുമാണ് സൗരാഷ്ട്രയെ തകര്‍ത്തത്.

1

നേരത്തേ അക്ഷയ് കര്‍നേവറുടെ (73*) അപരാജിത ഇന്നിങ്‌സാണ് വിദര്‍ഭയെ 300ന് മുകളില്‍ നേടാന്‍ സഹായിച്ചത്. 160 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് കര്‍നേവറുടെ ഇന്നിങ്‌സ്. മറ്റുള്ളവരൊന്നും ഫിഫ്റ്റി തികച്ചില്ല. അക്ഷയ് വാഡ്കര്‍ (45), മോഹിത് കാലെ (35), അക്ഷയ് വഖാരെ (34), ഗണേഷ് സതീഷ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ടോസ് ലഭിച്ച വിദര്‍ഭ നായകന്‍ ഫൈസ് ഫസല്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വന്‍ സ്‌കോര്‍ നേടി സൗരാഷ്ട്രയെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് അദ്ദേഹം പരീക്ഷിച്ചത്. എന്നാല്‍ സൗരാഷ്ട്ര മികച്ച ബൗളിങിലൂടെ വിദര്‍ഭയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ടീം സ്‌കോര്‍ 21ല്‍ വച്ച് സഞ്ജയ് രാമസ്വാമിയെ (2) പുറത്താക്കി ജയദേവ് ഉനാട്കട്ടാണ് വിദര്‍ഭയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്.

പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിദര്‍ഭയ്ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇന്ത്യയുടെ മുന്‍ പേസറും ടീമിന്റെ ക്യാപ്റ്റനുമായ ജയദേവ് ഉനാട്കട്ടാണ് സൗരാഷ്ട്ര ബൗളര്‍മാരില്‍ മികച്ചുനിന്നത്. മൂന്നു വിക്കറ്റുമായി ഉനാട്കട്ട് ബൗളിങിന് ചുക്കാന്‍ പിടിച്ചു. രണ്ടു വിക്കറ്റ് വീതമെടുത്ത ചേതന്‍ സക്കറിയയും കമലേഷ് മക്വാനയും മികച്ച പിന്തുണ നല്‍കി.

Story first published: Tuesday, February 5, 2019, 17:10 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+