For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭ രണ്ടാം കിരീടത്തിനരികെ, സൗരാഷ്ട്രയ്ക്കു ബാറ്റിങ് തകര്‍ച്ച

ആദ്യ ഇന്നിങ്‌സില്‍ നേരിയ ലീഡ് മാത്രമാണ് വിദര്‍ഭയ്ക്കുണ്ടായിരുന്നത്

By Manu

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക്. 206 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ സൗരാഷ്ട്ര നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 58 റണ്‍സെന്ന പരിതാപകരമായ സ്ഥിതിയിലാണ്. അഞ്ചു വിക്കറ്റ് മാത്രം ശേഷിക്കെ വിദര്‍ഭയേക്കാള്‍ 147 റണ്‍സിന് പിറകിലാണ് അവര്‍. ആദ്യ ഇന്നിങ്‌സിനു സമാനമായിഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര (0) ഈ ഇന്നിങ്‌സിലും ഫ്‌ളോപ്പായി. ഹര്‍വിത് ദേശായ് (8), സ്‌നെല്‍ പട്ടേല്‍ (12), അര്‍പിത് വാസവദ (5), ഷെല്‍ഡണ്‍ ജാക്‌സണ്‍ (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

1

അഞ്ചു റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ വിദര്‍ഭ രണ്ടാമിന്നിങ്‌സില്‍ 200ന് പുറത്താവുകയായിരുന്നു. ആദിത്യ സര്‍വാത്തെ (49), മോഹിത് കാലെ (38), ഗണേഷ് സതീഷ് (35) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. സൗരാഷ്ട്രയ്ക്കു വേണ്ടി ധര്‍മേന്ദ്രസിങ് ജഡേജ ആറു വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റിന് 55 റണ്‍സെന്ന നിലയിലാണ് നാലാം ദിനം വിദര്‍ഭ കളി പുനരാരംഭിച്ചത്.

ഓപ്പണര്‍ സ്‌നെല്‍ പട്ടേലിന്റെ (102) സെഞ്ച്വറിയാണ് ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിട്ട സൗരാഷ്ട്രയെ ആദ്യ ഇന്നിങ്‌സില്‍ കരകയറ്റിയത്. 209 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 15 ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. വാലറ്റത്ത് ക്യാപ്റ്റന്‍ ജയദേവ് ഉനാട്കട്ടാണ് (46) ടീമിനെ 300 കടക്കാന്‍ സഹായിച്ചത്. സൗരാഷ്ട്ര നിരയില്‍ മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല. അഞ്ചു വിക്കറ്റെടുത്ത ആദിത്യ സര്‍വാത്തെയും നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് വഖാരെയുമാണ് സൗരാഷ്ട്രയെ തകര്‍ത്തത്.

നേരത്തേ അക്ഷയ് കര്‍നേവറുടെ (73*) അപരാജിത ഇന്നിങ്‌സാണ് വിദര്‍ഭയെ 300ന് മുകളില്‍ നേടാന്‍ സഹായിച്ചത്. 160 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് കര്‍നേവറുടെ ഇന്നിങ്‌സ്. മറ്റുള്ളവരൊന്നും ഫിഫ്റ്റി തികച്ചില്ല. അക്ഷയ് വാഡ്കര്‍ (45), മോഹിത് കാലെ (35), അക്ഷയ് വഖാരെ (34), ഗണേഷ് സതീഷ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

ടോസ് ലഭിച്ച വിദര്‍ഭ നായകന്‍ ഫൈസ് ഫസല്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ മുന്‍ പേസറും ടീമിന്റെ ക്യാപ്റ്റനുമായ ജയദേവ് ഉനാട്കട്ടാണ് സൗരാഷ്ട്ര ബൗളര്‍മാരില്‍ മികച്ചുനിന്നത്. മൂന്നു വിക്കറ്റുമായി ഉനാട്കട്ട് ബൗളിങിന് ചുക്കാന്‍ പിടിച്ചു. രണ്ടു വിക്കറ്റ് വീതമെടുത്ത ചേതന്‍ സക്കറിയയും കമലേഷ് മക്വാനയും മികച്ച പിന്തുണ നല്‍കി.

Story first published: Wednesday, February 6, 2019, 16:58 [IST]
Other articles published on Feb 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+