രഞ്ജി: ത്രില്ലറില്‍ കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ... ജയം അഞ്ചു റണ്‍സിന്, കന്നി ഫൈനല്‍ ടിക്കറ്റ്
കൊല്‍ക്കത്ത: നിശ്ചിത ഓവര്‍ ക്രിക്കറ്റിനോട് കിടപിടിക്കുന്ന ത്രില്ലറില്‍ വിദര്‍ഭയ്ക്കു ത്രസിപ്പിക്കുന്ന വിജയം. രഞ്ജി ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകയെയാണ് വിദര്‍ഭ മറികടന്നത്. അഞ്ചു റണ്‍സിനായിരുന്നു വിദര്‍ഭയുടെ മിന്നും വിജയം. ഇതാദ്യമായാണ് വിദര്‍ഭ രഞ്ജിയുടെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ഫൈനലില്‍ ദില്ലിയാണ് വിദര്‍ഭയുടെ എതിരാളികള്‍. നേരത്തേ ക്വാര്‍ട്ടറില്‍ കേരളത്തെ തകര്‍ത്തായിരുന്നു വിദര്‍ഭ സെമിയില്‍ കടന്നത്.

രണ്ടാമിന്നിങ്‌സില്‍ ജയത്തിനായി 198 റണ്‍സായിരുന്നു കര്‍ണാടകയ്ക്കു വേണ്ടിയിരുന്നത്. എന്നാല്‍ വിദര്‍ഭയുടെ മാരക ബൗളിങിനു മുന്നില്‍ കര്‍ണാടകയ്ക്ക് അടിതെറ്റി. 192 റണ്‍സിലാണ് കര്‍ണാടകയുടെ പോരാട്ടം അവസാനിച്ചത്. ഏഴു വിക്കറ്റെടുത്ത രജ്‌നീഷ് ഗുര്‍ബാനി ഏറെക്കുറെ ഒറ്റയ്ക്കാണ് രണ്ടാമിന്നിങ്‌സില്‍ കര്‍ണാടകയെ ചുരുട്ടിക്കെട്ടിത്. സിദ്ദേഷ് നെറല്‍ രണ്ടു വിക്കറ്റ് നേടി.
കര്‍ണാടക നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചില്ല. 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിനയ് കുമാറാണ് കര്‍ണാടക നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. അഭിമന്യു മിഥുന്‍ 33 റണ്‍സെടുത്തപ്പോല്‍ മലയാളി താരം കരുണ്‍ നായര്‍ 30 റണ്‍സിനു പുറത്തായി. സ്‌കോര്‍: വിദര്‍ഭ 185, 313. കര്‍ണാടക 301, 192.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications