Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിഹാരിയുടെ രണ്ട് സെഞ്ച്വറിയും പാഴായി; വിദര്‍ഭ ഇറാനി കപ്പ് ചാമ്പ്യന്മാര്‍

നാഗ്പൂര്‍: ഇറാനി കപ്പ് ക്രിക്കറ്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ തോല്‍പ്പിച്ച് വിദര്‍ഭ ചാമ്പ്യന്മാരായി. 280 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന രഞ്ജി ചാമ്പ്യന്മാര്‍ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ പിന്‍ബലത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചത്. ഇതോടെ രഞ്ജി ട്രോഫിയും ഇറാനി കപ്പും നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീം ആയി വിദര്‍ഭ. നേരത്തെ കര്‍ണാടകയും മുംബൈയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

റെസ്റ്റ് ഓഫ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 330 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭ 425 റണ്‍സുമെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെ 280 റണ്‍സിന്റെ വിജയലക്ഷ്യമാണ് കുറിച്ചത്. കളിയുടെ അഞ്ചാം ദിവസം വിദര്‍ഭ 5 വിക്കറ്റ് നഷ്ടത്തില്‍ 269 എന്ന നിലയിലുള്ളപ്പോള്‍ ഇരു ടീമുകളും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. സഞ്ജയ് രഘുനാഥ്(42), അഥര്‍വ തായ്‌ദെ(72), ഗണേഷ് സതീഷ്(87), മോഹിത് കാലെ(37) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിദര്‍ഭയുടെ കിരീടനേട്ടം.

vidharbha

നേരത്തെ, റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കുവേണ്ടി രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ഹനുമ വിഹാരി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. വിഹാരി തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികളുമായാണ് തിളങ്ങിയത്. ഇതാദ്യമായാണ് ഒരു കളിക്കാരന്‍ ഇറാനി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ നേടുന്നത്. ഇറാനി കപ്പിലെ ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ വിഹാരി 2011ന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ബാറ്റ്‌സ്മാന്‍ ആണ്. ശിഖര്‍ ധവാന്‍ ആണ് അന്ന് ഈ നേട്ടം കൈവരിച്ചത്.

Story first published: Sunday, February 17, 2019, 9:16 [IST]
Other articles published on Feb 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+