ചായസമയത്ത് ജയപ്രതീക്ഷയില്‍, പിന്നീട് എല്ലാം കൈവിട്ടെന്ന് വിരാട് കോലി

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ജയപ്രതീക്ഷയിലായിരുന്നെന്ന് വിരാട് കോലി. കളിയുടെ അഞ്ചാം ദിവസം ചായസമയത്ത് ഇന്ത്യ ജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍, പിന്നീട് കളി കൈവിട്ടെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞു. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 118 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1ന് തോല്‍ക്കുകയും ചെയ്തു.

അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. ഒരവസരത്തില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് കെഎല്‍ രാഹുലിന്റെ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിനോട് പൊരുതാനുള്ള സ്ഥിതിയിലെത്തിച്ചത്. അജിങ്ക്യ രഹാനയ്‌ക്കൊപ്പം 118 റണ്‍സിന്റെയും, ഋഷഭ് പന്തിനൊപ്പം 205 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ രാഹുല്‍ 149 റണ്‍സിന് പുറത്തായതോടെ ഇന്ത്യ തകരുകയായിരുന്നു.
അഞ്ചാം ദിവസം ചായയ്ക്കു കയറുമ്പോള്‍ രാഹുലും ഋഷഭും ക്രീസിലുണ്ടായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ ഇരുവരും ആധിപത്യം സ്ഥാപിച്ച് സ്‌കോറിങ്ങിന് വേഗതകൂട്ടിയതോടെ ഇന്ത്യ ജയിച്ചേക്കുമെന്ന തോന്നലുണ്ടായി. എന്നാല്‍, രാഹുലിന്റെ പുറത്താകലിന് പിന്നാലെ ഋഷഭും മടങ്ങിയതോടെ വാലറ്റത്തിന് സമനിലയ്ക്കായി പോലും പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല.
ചായസമയത്ത് ജയപ്രതീക്ഷയുണ്ടായിരുന്നെന്ന് കളിക്കുശേഷം കോലി പറഞ്ഞു. രാഹുലും ഋഷഭും ആഞ്ഞുപിടിച്ചാല്‍ കളി ജയിക്കാന്‍ കഴിയുമായിരുന്നു. പുതിയ പന്തില്‍ ഒരു വിക്കറ്റെടുത്ത് കളിയില്‍ തിരിച്ചുവരാനായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രമം. ജയിച്ചില്ലെങ്കിലും യുവതാരങ്ങള്‍ നന്നായി കളിച്ചെന്ന് കോലി പ്രശംസിച്ചു. സ്പിന്നര്‍ ആദില്‍ റഷീദിന്റെ അപകടകാരിയല്ലാത്ത ഒരു പന്തിനെ പഠിക്കുന്നതില്‍ പരാജയപ്പെട്ടതാണ് രാഹുലിന് വിക്കറ്റ് നഷ്ടമാക്കാനിടയായത്. ഇത് പിന്നീട് കൂട്ടത്തകര്‍ച്ചയിലേക്കും തോല്‍വിയിലേക്കും ഇന്ത്യയെ തള്ളിവിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications