Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരന്‍..... വില്യംസണെ പുകഴ്ത്തിയത് മുന്‍ താരം

ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരന്‍ വില്യംസൺ

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗംഭീര ജയം നേടിയ കെയ്ന്‍ വില്യംസണെ അഭിനന്ദിച്ച് മുന്‍ ന്യൂസിലന്റ് താരം ഡാനിയല്‍ വെറ്റോറി. ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച ഏകദിന താരം താനാണെന്ന് വില്യംസണ്‍ തെളിയിച്ചെന്ന് വെറ്റോറി പറഞ്ഞു. വില്യംസന്റെ ഇന്നിംഗ്‌സ് ശരിക്കും മനോഹരമായിരുന്നെന്നും വെറ്റോറി പറഞ്ഞു. ആ ഇന്നിംഗ്‌സ് വില്യംസണാണ് എക്കാലത്തെയും മികച്ച താരമെന്ന് തെളിയിച്ച് തരുന്നുണ്ടെന്നും വെറ്റോറി വ്യക്തമാക്കി.

1

വില്യംസണ്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്റിന്റെ എല്ലാ താരങ്ങളും ഉണ്ടാക്കിയ റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായിരിക്കുമെന്നും വെറ്റോറി പറയുന്നു. അത്രയ്ക്ക് ഗംഭീര പ്രകടനമാണ് താരം നടത്തുന്നതെന്നും മുന്‍ സ്പിന്നര്‍ പറയുന്നു. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കടുത്ത പോരാട്ടമാണ് ന്യൂസിലന്റ് നടത്തിയത്. മത്സരത്തില്‍ 18 പന്തില്‍ പുറത്താകാതെ 106 റണ്‍സ് നേടിയ വില്യംസണാണ് ടീമിനെ വിജയത്തിലെത്തിച്ചത്. നേരത്തെ 2015 ലോകകപ്പിലും കടുത്ത പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്റ് വിജയിച്ചത്.

വില്യംസണ്‍ വളരെ കുറഞ്ഞ കാലയളവിലാണ് നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്നത്. ടീമിനെ വലിയൊരു പ്രതിസന്ധിയില്‍ നിന്ന് മുന്നോട്ട് നയിച്ചത് വില്യംസണാണ്. ക്യാപ്റ്റനായാലും അല്ലെങ്കിലും വില്യംസണിന്റെ നേട്ടങ്ങള്‍ അമ്പരിപ്പിക്കുന്നതാണെന്ന് വെറ്റോറി പറയുന്നു. കെയ്‌നിന്റെ കളി കാണാന്‍ തന്നെ നല്ല രസമാണ്. എല്ലാ തരം ഷോട്ടുകളും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് വില്യംസണ്‍. സ്‌ട്രൈക്ക് റേറ്റ് എങ്ങനെ ഉയര്‍ത്തണമെന്ന് നന്നായി വില്യംസണ് അറിയാമെന്നും വെറ്റോറി പറയുന്നു.

ലോകത്തുള്ള എല്ലാ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും വില്യംസണെ വ്യത്യസ്തനാക്കുന്നത് ജയിക്കാനുള്ള ശ്രദ്ധയാണ്. എത്ര പന്ത് എടുത്തിട്ടാണെങ്കിലും വിജയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വളരെ കഠിനമായ പിച്ചായിരുന്നു അവിടെ ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാരും മികച്ച പ്രകടനമായിരുന്നു നടത്തിയത്. അത്തരമൊരു സാഹചര്യത്തിലാണ് വില്യംസണ്‍ ബാറ്റ് ചെയ്തത്. സാഹചര്യങ്ങളെ കൃത്യമായി മനസ്സിലാക്കി കളിച്ചതാണ് വില്യംസണ്‍ വിജയം നേടാന്‍ കാരണമായതെന്നും വെറ്റോറി പറഞ്ഞു.

Story first published: Thursday, June 20, 2019, 23:49 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+