വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാന്‍ തീര്‍ന്നിട്ടില്ല, ടീം ഇന്ത്യയില്‍ തിരിച്ചെത്തും... ധോണിയുടെ റോളില്‍!! കാര്‍ത്തിക് ഉറച്ചുതന്നെ

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്

Dinesh Karthik Targets MS Dhoni Like Finishing Role | Oneindia Malayalam

ചെന്നൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ അദ്ദേഹം അംഗമായിരുന്നു. പക്ഷെ നിരാശാജനകമായ പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവച്ചത്. ഇതോടെ ലോകകപ്പിനു ശേഷം അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു.

നാട്ടില്‍ ഇന്ത്യ അജയ്യരല്ല!! തോല്‍പ്പിക്കാം... ഇതാ ഡ്രീം ടീം, തിരഞ്ഞെടുത്തത് ലക്ഷ്മണും സ്മിത്തുംനാട്ടില്‍ ഇന്ത്യ അജയ്യരല്ല!! തോല്‍പ്പിക്കാം... ഇതാ ഡ്രീം ടീം, തിരഞ്ഞെടുത്തത് ലക്ഷ്മണും സ്മിത്തും

ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച പ്രകടനം നടത്തുന്ന കാര്‍ത്തിക് ഒരിരക്കല്‍ക്കൂടി ഇന്ത്യന്‍ കുപ്പായമണിയാമെന്ന് സ്വപ്‌നം കാണുന്നു. ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാനാണ് താരത്തിന്റെ ശ്രമം.

വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങി

വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങി

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനു വേണ്ടി മിന്നുന്ന പ്രകടനമാണ് കാര്‍ത്തിക് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാടിനെ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കും വഹിച്ചിരുന്നു. 52*, 95, 97, 40, 65* എന്നിങ്ങനെയായിരുന്നു തമിഴ്‌നാടിനു വേണ്ടി കാര്‍ത്തികിന്റെ പ്രകടനങ്ങള്‍. ഈ ഇന്നിങ്‌സുകളിലെല്ലാം കാര്‍ത്തിക് തന്റെ കരിയറിന്റെ ആദ്യകാലത്തെ അനുസ്മരിപ്പിക്കും വിധം കത്തിക്കയറുകയും ചെയ്തിരുന്നു.

മികച്ച ഫിനിഷര്‍

മികച്ച ഫിനിഷര്‍

എംഎസ് ധോണിക്കു ശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ചൊരു ഫിനിഷറെ ഇന്ത്യക്കു ലഭിച്ചിട്ടില്ല. ഈ സ്ഥാനം തന്നെയാണ് കാര്‍ത്തിക് ലക്ഷ്യമിടുന്നത്. അനുഭവസമ്പത്തും ക്രീസിലെത്തിയാല്‍ അതിവേഗം റണ്‍സ് അടിച്ചെടുക്കാനുള്ള മിടുക്കും താരത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
ടി20 ക്രിക്കറ്റില്‍ 34 കാരനായ കാര്‍ത്തിക് നേരത്തേ ചില മല്‍സരങ്ങളില്‍ ഫിനിഷറുടെ റോളില്‍ കസറിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായും ഫിനിഷറായി താരം തിളങ്ങിയിട്ടുണ്ട്. ഇന്ത്യക്കൊപ്പം ഇനിയുമൊരു അവസരം ലഭിച്ചാല്‍ തന്റെ ഫിനിഷിങ് പാടവം തെളിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കാര്‍ത്തിക്.

ടി20 ലോകകപ്പ് ടീം

ടി20 ലോകകപ്പ് ടീം

ടി20 ലോകകപ്പിനു ഇനിയൊരു വര്‍ഷം മാത്രമേയുള്ളൂ. ആഭ്യന്തര ക്രിക്കറ്റില്‍ നല്ല പ്രകടനമാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേ രീതിയില്‍ തുടര്‍ന്നും പെര്‍ഫോം ചെയ്യാനായാല്‍ തീര്‍ച്ചയായും ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനാവുമെന്നുറപ്പുണ്ടെന്നു കാര്‍ത്തിക് വ്യക്തമാക്കി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടി20 ലോകകപ്പില്‍ വളരെ നിര്‍ണായകമായ റോളാണ് ഫിനിഷറുടേത്. സാഹചര്യം മനസ്സിലാക്കി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ഒരാളെയാണ് ഇന്ത്യക്കു വേണ്ടത്. അതിനു ഏറ്റവും അനുയോജ്യനായ താരം കൂടിയാണ് താനെന്നും കാര്‍ത്തിക് പറയുന്നു.

ധോണിയുടെ റോള്‍

ധോണിയുടെ റോള്‍

ഇന്ത്യക്കു വേണ്ടി കുറച്ചു ടി20കളിലാണ് കളിക്കാന്‍ അവസരം ലഭിച്ചതെങ്കിലും ഫിനിഷറെന്ന നിലയില്‍ തനിക്കായിട്ടുണ്ടെന്നു കാര്‍ത്തിക് ചൂണ്ടിക്കാട്ടി. ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യക്കായി താന്‍ കളിച്ചിട്ടില്ല. ടൂര്‍ണമെന്റിലെ മോശം പ്രകടനം കാരണമാണ് താന്‍ ഒഴിവാക്കപ്പെട്ടതെന്നും പലരും പ്രചരിപ്പിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ധോണി വിജയകരമായി ചെയ്തു കൊണ്ടിരുന്ന ഫിനിഷറുടെ റോള്‍ ഏറ്റെടുക്കാനുള്ള ശേഷി തനിക്കുണ്ട്. ഐപിഎല്ലില്‍ കെകെആറിനായും ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനും താന്‍ ഇതു നല്ല രീതിയില്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. അടുത്ത ടി20 ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി കളിക്കാനാഗ്രഹമുണ്ടെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 21, 2019, 13:27 [IST]
Other articles published on Oct 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X