വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ആവുമെങ്കില്‍ ഇന്ത്യക്കൊപ്പവും കഴിയും... ടീം ഇന്ത്യക്കായി ഇനിയും ടി20 കളിക്കണം- ഹര്‍ഭജന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഭാജി മികച്ച പ്രകടനം നടത്തിയിരുന്നു

ചെന്നൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരുടെ നിരയിലാണ് വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങിന്റെ സ്ഥാനം. തന്റെ സമകാലികരായ മറ്റു താരങ്ങളൊക്കെ കളി നിര്‍ത്തിയെങ്കിലും ഭാജിക്കു ഇപ്പോഴും കളിച്ച് മതിയായിട്ടില്ല. 38 കാരനായ ഹര്‍ഭജന്‍ ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെന്നത് അധികമാര്‍ക്കുമറിയാത്ത രഹസ്യമാണ്. വര്‍ഷങ്ങളായി ദേശീയ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ ഹര്‍ഭജന്‍ വിരമിച്ചുവെന്നാണ് പലരുടെയും ധാരണ.

കോലി, സ്മിത്ത്, വാര്‍ണര്‍, ബാബര്‍... ഇവരുടെ ഒരു കഴിവ് വേണം- വെളിപ്പെടുത്തി വില്ല്യംസണ്‍കോലി, സ്മിത്ത്, വാര്‍ണര്‍, ബാബര്‍... ഇവരുടെ ഒരു കഴിവ് വേണം- വെളിപ്പെടുത്തി വില്ല്യംസണ്‍

കോലിയുടെ ജോലിഭാരം കുറയ്ക്കൂ... രണ്ടു ക്യാപ്റ്റന്മാര്‍ വേണം, ടി20യില്‍ രോഹിത് നായകനാവണംകോലിയുടെ ജോലിഭാരം കുറയ്ക്കൂ... രണ്ടു ക്യാപ്റ്റന്മാര്‍ വേണം, ടി20യില്‍ രോഹിത് നായകനാവണം

ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ഇപ്പോള്‍ ഭാജി. പ്രഥമ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അദ്ദേഹം രണ്ടു സീസണ്‍ മുമ്പാണ് സിഎസ്‌കെയിലെത്തിയത്. ഇന്ത്യക്കു വേണ്ടി ടി20യില്‍ ഇനിയും കളിക്കാന്‍ തനിക്കു ആഗ്രഹമുണ്ടെന്നും തനിക്ക് അതിനുള്ള ശേഷിയുണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഹര്‍ഭജന്‍. 2016ലാണ് ഭാജി അവസാനമായി ഇന്ത്യക്കു വേണ്ടിയിറങ്ങിയത്.

ഇപ്പോഴും സാധിക്കും

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഇപ്പോഴും മികച്ച പ്രകടനം നടത്തുന്ന തനിക്ക് ഇന്ത്യന്‍ ടീമിനൊപ്പവും ഇതേ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് ഭാജി വ്യക്തമാക്കി. ഐപിഎല്‍ ബൗളര്‍മാരെ സംബന്ധിച്ച് കടുപ്പമേറിയ ടൂര്‍ണമെന്റാണ്. കാരണം ഗ്രൗണ്ടുകള്‍ ചെറുതാണ്, മാത്രമല്ല ലോകത്തിലെ മുന്‍നിര താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ കളിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്കെതിരേ പന്തെറിയുകയെന്നത് വെല്ലുവിളി തന്നെയാണ്. ഐപിഎല്ലില്‍ അവര്‍ക്കെതിരേ മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്ന തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലും ഇതാവര്‍ത്തിക്കാന്‍ കഴിയും. പവര്‍പ്ലേയിലും മധ്യ ഓവറുകളിലെല്ലാം നന്നായി ബൗള്‍ ചെയ്ത തനിക്കു വിക്കറ്റുകളും ലഭിച്ചിട്ടുണ്ടെന്നു ഭാജി വിശദമാക്കി.

സെലക്ടര്‍മാര്‍ കരുതുന്നത്

തനിക്കു ഒരുപാട് പ്രായമായിപ്പോയെന്നാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ കരുതുന്നതെന്നു ഹര്‍ഭജന്‍ വ്യക്തമാക്കി. അതുമാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ ഇപ്പോള്‍ കൡക്കുന്നില്ലെന്നതും അവര്‍ മറ്റൊരു കാരണമായി കണക്കാക്കുന്നു.
കഴിഞ്ഞ നാല്- അഞ്ച് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. എങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ തന്നെ കണ്ടില്ലെന്നു നടിക്കുകയാണ്. വിക്കറ്റുകളെടുക്കുന്നതിനൊപ്പം മികച്ച റെക്കോര്‍ഡും ഐപിഎല്ലില്‍ തനിക്കുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലേതു പോലെ താരങ്ങള്‍

ഐപിഎല്ലിലേതു പോലെ മികച്ച താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല ടീമുകള്‍ക്കും ഇല്ലെന്നു ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ആദ്യത്തെ മികച്ച ആറു ടീമുകള്‍ക്കാണ് ശക്തമായ ബാറ്റിങ് ലൈനപ്പുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഐപിഎല്ലില്‍ ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് വാര്‍ണര്‍ എന്നിവരെ പുറത്താക്കാന്‍ തനിക്കായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിനും തനിക്ക് അതു കഴിയുമെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ? എന്നാല്‍ ഇവയൊന്നും തന്റെ കൈകളിലല്ല. നിലവിലെ ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ ആരും തന്റെ അടുത്തേക്കു വരികയും ടീമിലുള്‍പ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരന്‍

ഐപിഎല്ലിലെ മികച്ച വിക്കറ്റ് വേട്ടക്കാരുടെ നിരയിലാണ് ഭാജിയുടെ സ്ഥാനം. ഐപിഎല്ലിലെ മികച്ച മൂന്നാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. 157 ഇന്നിങ്‌സുകളില്‍ നിന്നും 150 വിക്കറ്റുകള്‍ ഭാജി നേടിയിട്ടുണ്ട്.
2017ലെ ഐപിഎല്‍ മുതല്‍ പ്ലവര്‍പ്ലേയില്‍ മികച്ച ഇക്കോണമി റേറ്റുള്ള ബൗളര്‍ കൂടിയാണ് അദ്ദേഹം. 7.86 ആണ് ഹര്‍ഭജന്റെ ഇക്കോണമി റേറ്റ്. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്കു സെലക്ടര്‍മാര്‍ തന്നെ പരിഗണിക്കാത്തതിന്റെ നിരാശയിലാണ് വെറ്ററന്‍ സ്പിന്നര്‍.

Story first published: Monday, May 25, 2020, 12:45 [IST]
Other articles published on May 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X