Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വയസ്സിലല്ല, കളിയിലാണ് കാര്യം... ഇവര്‍ ഞെട്ടിച്ചു കളഞ്ഞു!! യുവതാരങ്ങള്‍ പോലും തോല്‍ക്കും

വയസ്സിലല്ല, കളിയിലാണ് കാര്യം... ഇവര്‍ ഞെട്ടിച്ചു കളഞ്ഞു

മുംബൈ: കളിക്കളത്തില്‍ പ്രായമെന്നത് വെറും നമ്പര്‍ മാത്രമാണെന്നും കളിയിലാണ് കാര്യമെന്നും ചില വെറ്ററന്‍ താരങ്ങള്‍ ഐപിഎല്ലില്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. യുവതാരങ്ങളെ നിഷ്പ്രഭരാക്കുന്ന ചില പ്രകടനമാണ് കരിയറിന്റെ അവസാനത്തില്‍ എത്തിനില്‍ക്കുന്ന ചില താരങ്ങള്‍ കാഴ്ചവയ്ക്കുന്നത്. കഠിനാധ്വാനവും ആത്മവിശ്വാസവും തന്നെയാണ് ഈ വെറ്ററന്‍മാരെ യുവതാരങ്ങളെ കടത്തിവെട്ടാന്‍ സഹായിച്ചതെന്നു നിസംശയം പറയാം.

ഐപിഎല്ലിന്റ 12ാം സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില വെറ്ററന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കഴിഞ്ഞ സീസണിലെയും ഈ സീസണിന്റെ തുടക്കത്തിലെയും മോശം പ്രകടനത്തെ തുടര്‍ന്നു തന്റെ കാലം കഴിഞ്ഞുവെന്ന വിമര്‍ശിച്ചവര്‍ക്കു ചുട്ട മറുപടിയാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം പഞ്ചാബിനെതിരായ കഴിഞ്ഞ കളിയില്‍ നല്‍കിയത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച പൊള്ളാര്‍ഡ് ഏറക്കുറെ തനിച്ചാണ് മുംബൈയെ ത്രസിപ്പിക്കുന്ന ജയത്തിലേക്കു നയിച്ചത്.
ഈ കളിയില്‍ മാത്രമല്ല മറ്റു രണ്ടു മല്‍സരങ്ങളില്‍ കൂടി അദ്ദേഹം ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ ഏഴു പന്തില്‍ 17 റണ്‍സ് നേടിയ അദ്ദേഹം ബൗണ്ടറിലൈന് അരികെ തകര്‍പ്പനൊരു ക്യാച്ചുമെടുത്തിരുന്നു. ഹൈദരാബാദിനെതിരേ ടീം തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ പൊള്ളാര്‍ഡ് 26 പന്തില്‍ 46 റണ്‍സാണ് നേടിയത്.

ഹര്‍ഭജന്‍ സിങ് (ചെന്നൈ)

ഹര്‍ഭജന്‍ സിങ് (ചെന്നൈ)

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ ഈ സീസണിലും നിലവിലെചാംപ്യന്‍മാരായ ചെന്നെ സൂപ്പര്‍കിങ്‌സ് ഈ സീസണിലും നിലനിര്‍ത്തിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ ഗംഭീര പ്രകടനങ്ങളിലൂടെ അവരെ ഞെട്ടിച്ചിരിക്കുകയാ ഭാജി.

ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബി നായകന്‍ വിരാട് കോലിയെ പുറത്താക്കിയാണ് ഭാജി വിക്കറ്റ് വേട്ട തുടങ്ങിയത്. കളിയില്‍ 20 റണ്‍സിന് അദ്ദേഹം മൂന്നു വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. പഞ്ചാബിനെതിരേ നാലോവറില്‍ ഒരു മെയ്ഡനടക്കം 17 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത് ഭാജി ഫോം തുടര്‍ന്നു. പിന്നീട് കെകെആറിനെതിരേയും 38 കാരന്‍ രണ്ടു വിക്കറ്റെടുത്തിരുന്നു.

ഇമ്രാന്‍ താഹിര്‍ (ചെന്നൈ)

ഇമ്രാന്‍ താഹിര്‍ (ചെന്നൈ)

ചെന്നൈയുടെ മറ്റൊരു വെറ്ററന്‍ താരവും ദക്ഷിണാഫ്രിക്കന്‍ സ്പിന്നറുമായ ഇമ്രാന്‍ താഹിറാണ് മികച്ച പ്രകടനം നടത്തിയ മറ്റൊരാള്‍. ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് 40കാരന്‍ കൊയ്തത്.
ആര്‍സിബിക്കെതിരായ ആദ്യ കളിയില്‍ മൂന്നു വിക്കറ്റുമായി തുടങ്ങിയ താഹിര്‍ പിന്നീട് സിഎസ്‌കെ ബൗളിങിലെ തുറുപ്പുചീട്ടായി മാറി. പഞ്ചാബിനെതിരായ കളിയിലൊഴികെ കളിച്ച അഞ്ചു മല്‍സരങ്ങളിലും അദ്ദേഹത്തിനു വിക്കറ്റ് ലഭിച്ചിരുന്നു.

Story first published: Thursday, April 11, 2019, 12:38 [IST]
Other articles published on Apr 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+