Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയുടെ അരങ്ങറ്റം മഴയില്‍ മുങ്ങി, സൂപ്പര്‍ഹിറ്റായത് ലക്ഷ്മണിന്റെ ഷര്‍ട്ട്!

കൊല്‍ക്കത്ത: ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായ ശേഷം നടക്കാനിരുന്ന ആദ്യ മത്സരം തന്നെ മഴ മുടക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനം മഴ കൊണ്ടുപോയപ്പോള്‍ ഇന്ത്യന്‍ ടീമിനും കാണികള്‍ക്കും ഒരുപോലെ നിരാശ. ഏകദിന പരമ്പരയ്ക്ക് മുന്നേ ഒരു ജയമെങ്കിലും നേടി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

മഴ കളി കൊണ്ടുപോയെങ്കിലും ഈഡന്‍ ഗാര്‍ഡനില്‍ ആഘോഷത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഈഡന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍ വി വി എസ് ലക്ഷ്മണിന്റെ ഷര്‍ട്ടായിരുന്നു വ്യാഴാഴ്ചത്തെ താരം. ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് നീലയില്‍ പക്ഷികളുടെ ചിത്രമുള്ള ഷര്‍ട്ടിനെ ട്രോള്‍ ചെയ്യുകയുമുണ്ടായി. കാണൂ ചിത്രങ്ങള്‍.

281 റണ്‍സിന്റെ ഓര്‍മയില്‍

281 റണ്‍സിന്റെ ഓര്‍മയില്‍

കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ലക്ഷ്മണ്‍ 281 റണ്‍സടിച്ച് ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. ലക്ഷ്മണിന്റെ ഇഷ്ടഗ്രൗണ്ടായ ഈഡന്‍ തന്നെ താരത്തെ ട്രോളാനായി ടീമംഗങ്ങള്‍ തിരഞ്ഞെടുത്തു

ഷര്‍ട്ട് കലക്കി ലക്ഷ്മണാ...

ഷര്‍ട്ട് കലക്കി ലക്ഷ്മണാ...

ലക്ഷ്മണ്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ ഷര്‍ട്ട് ഇഷ്ടപ്പെട്ടു എന്ന് ഒരു പേപ്പറില്‍ എഴുതിയായിരുന്നു ടീമംഗങ്ങളുടെ ആഘോഷം. ഹര്‍ഭജന്റെ കയ്യിലായിരുന്നു കടലാസ്.

ക്യാമറ ഫോക്കസ് തിരിഞ്ഞു

ക്യാമറ ഫോക്കസ് തിരിഞ്ഞു

ടി വി ക്യാമറകളിലൂടെ ഈ ദൃശ്യം കണ്ട ലക്ഷ്മണും ചിരിച്ചു. കോലിയും ധോണിയും അടക്കം എല്ലാ കളിക്കാരും സൂപ്പര്‍ മുദ്ര കാട്ടി.

വികാരാധീനനനായി ലക്ഷ്മണ്‍

വികാരാധീനനനായി ലക്ഷ്മണ്‍

കമന്ററി ബോക്‌സിലുണ്ടായിരുന്ന ലക്ഷ്മണ്‍ താന്‍ കളിച്ചിരുന്ന കാലത്തെ അനുഭവങ്ങളെക്കുറിച്ചും ഡ്രസിംഗ് റൂമിനെ മിസ്സ് ചെയ്യുന്നതായും പറഞ്ഞു.

ട്രോഫി ദക്ഷിണാഫ്രിക്കയ്ക്ക്

ട്രോഫി ദക്ഷിണാഫ്രിക്കയ്ക്ക്

മൂന്നാം മത്സരം മഴയില്‍ മുങ്ങിപ്പോയി. ആദ്യ രണ്ടുകളികളും ജയിച്ച ദക്ഷിണാഫ്രിക്ക ട്വന്റി 20 കപ്പുമായി

കളി നടക്കില്ല അല്ലേ

കളി നടക്കില്ല അല്ലേ

ബി സി എ പ്രസിഡണ്ട് സൗരവ് ഗാംഗുലി കളിക്കാരുമായി സംസാരിക്കുന്നു. ഗാംഗുലി പ്രസിഡണ്ടായ ശേഷം ഈഡനില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്.

Story first published: Friday, October 9, 2015, 13:07 [IST]
Other articles published on Oct 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+