Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച് വെര്‍ണോന്‍ ഫിലാണ്ടര്‍

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ്ബൗളര്‍ വെര്‍ണോന്‍ ഫിലാണ്ടര്‍. ഇംഗ്ലണ്ടിനെതിരേ ബോക്‌സിങ്‌ഡേയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് ഫിലാണ്ടര്‍ അറിയിച്ചു. എന്റെ മഹത്തായ ഈ യാത്ര അവസാനിപ്പിക്കാന്‍ ഉചിതമായ സമയമായെന്ന് തോന്നുന്നു. ഇത്രയും മികച്ചൊരു ടീമിന്റെ കൂടെ ഇത്രയും വര്‍ഷം ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും വലിയ അംഗീകാരമാണിത്. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം-ഫിലാണ്ടര്‍ പറഞ്ഞു.

philander

34കാരനായ ഫിലാണ്ടര്‍ 2007ല്‍ അയര്‍ലന്‍ഡിനെതിരായ ഏകദിനത്തിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 60 ടെസ്റ്റില്‍ നിന്ന് 216 വിക്കറ്റുകള്‍ സ്വന്തമാക്കി. 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 13 തവണ അഞ്ച് വിക്കറ്റ് പ്രകടനം അദ്ദേഹം നടത്തി. 30 ഏകദിനത്തില്‍ നിന്ന് 41 വിക്കറ്റും ഏഴ് ട്വന്റി20യില്‍ നിന്ന് നാല് വിക്കറ്റുമാണ് ഫിലാണ്ടറിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നിരയിലെ സജീവ സാന്നിധ്യമാണ് ഫിലാണ്ടര്‍.

Story first published: Tuesday, December 24, 2019, 9:51 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+