വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

1996ലെ ലോകകപ്പിനിടെ അമീര്‍ സൊഹൈല്‍ എന്താണ് പറഞ്ഞത്? വെളിപ്പെടുത്തി വെങ്കിടേഷ് പ്രസാദ്

മുംബൈ: ക്രിക്കറ്റ് ലോകം എന്നും ആവേശത്തോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തെ ഏറ്റെടുക്കുന്നത്. ചിരവൈരികളായ ഇരു രാജ്യങ്ങളും പരസ്പരം പോരടിക്കുമ്പോള്‍ പലപ്പോഴും താരങ്ങള്‍ തമ്മിലുള്ള വലിയ വാക്‌പോരാട്ടത്തിനും കളിക്കളം സാക്ഷ്യം വഹിക്കാറുണ്ട്. അത്തരത്തില്‍ ആരാധകര്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന വാക്‌പോരാട്ടമായിരുന്നു 1996ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ പ്രസാദും പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ അമീര്‍ സൊഹൈലും തമ്മില്‍ നടന്നത്.

വെങ്കിടേഷ്

വെങ്കിടേഷിനെ ബൗണ്ടറിയടിച്ച ശേഷം പന്ത് അവിടെയുണ്ടെന്ന് കാട്ടി അമീര്‍ ബാറ്റു നീട്ടി കാണിച്ചതും തൊട്ടടുത്ത പന്തില്‍ വെങ്കിടേഷ് അമീറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് നല്‍കിയ മറുപടിയും ഇന്നും ഓരോ ക്രിക്കറ്റ് പ്രേമിയേയും രോമാഞ്ചം കൊള്ളിക്കും. ഇപ്പോഴിതാ അന്നത്തെ മത്സരത്തില്‍ അമീര്‍ സൊഹൈല്‍ എന്താണ് തന്നോട് പറഞ്ഞതെന്ന് വെങ്കിടേഷ പ്രസാദ് വെളിപ്പെടുത്തിയിരിക്കുകയാണ്.

അമീര്‍ സൊഹൈല്‍ പറഞ്ഞതിങ്ങനെ?

അമീര്‍ സൊഹൈല്‍ പറഞ്ഞതിങ്ങനെ?

അടുത്ത പന്തില്‍ ഞാന്‍ നിന്നെ അവിടേക്ക് അടിക്കുമെന്നാണ് ബാറ്റ് ചൂണ്ടി അമീര്‍ സൊഹൈല്‍ പറഞ്ഞതെന്നാണ് വെങ്കിടേഷ് വെളിപ്പെടുത്തിയത്. എന്നെ ഒരു ബൗണ്ടറിയടിച്ച ശേഷം എന്റെ നേരെ ബാറ്റുയര്‍ത്തി കൈവിരലുകൊണ്ട് പന്ത് പോയ സ്ഥലം കാട്ടിത്തന്നു. അദ്ദേഹം സമ്മതിച്ച് തരില്ലെങ്കിലും അമീര്‍ പറഞ്ഞത് ഞാന്‍ കേട്ടതാണ്. ഞങ്ങള്‍ അടുത്തായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. അടുത്ത പന്തില്‍ നിന്നെ ആ ഭാഗത്തേക്ക് അടിക്കുമെന്നാണ് അമീര്‍ പറഞ്ഞത്. ആ സമയത്ത് ഞാനും എന്തെക്കോയെ അദ്ദേഹത്തിനോട് പറഞ്ഞു-വെങ്കിടേഷ് ആര്‍ അശ്വിനുമായുള്ള ഷോയില്‍ വെളിപ്പെടുത്തി

ടെസ്റ്റിലെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത്? മുന്നില്‍ ആരാധകരുടെ പ്രിയ താരങ്ങള്‍

എനിക്കെതിരേ ആധിപത്യം പുലര്‍ത്തുന്നത് ഇഷ്ടമല്ല

എനിക്കെതിരേ ആധിപത്യം പുലര്‍ത്തുന്നത് ഇഷ്ടമല്ല

തന്നെ അതിര്‍ത്തി കടത്തുമെന്ന് പറഞ്ഞ അമീര്‍ സൊഹൈലിനെ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് വെങ്കിടേഷ് പ്രസാദ് പ്രതികാരം വീട്ടിയത്. അന്ന് നിരാശയോടെ തലതാഴ്ത്തി അമീറിന് മടങ്ങേണ്ടി വന്നു.ജവഗന്‍ ശ്രീനാഥിനെപ്പോലെ വേഗമുള്ള താരമല്ല ഞാന്‍. എന്നാല്‍ ഒരു ബാറ്റ്‌സ്മാന്‍ എനിക്കെതിരേ ആധിപത്യം പുലര്‍ത്തുന്നത് ഇഷ്ടമല്ല. അതാണ് എന്റെ സ്വഭാവം.

അന്ന് നേടി, ഇത്തവണയും സാധിക്കും! ഓസീസ് പര്യടനത്തെക്കുറിച്ച് ദാദ കോലിയോടു പറഞ്ഞു

ആധിപത്യം

ആ സമയത്ത് ഒരാള്‍ എനിക്കെതിരേ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു അതിന് ഉചിത മറുപടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്തു. അതേ സമയം ദേഷ്യം നിയന്ത്രിച്ച് മത്സരത്തിന്റെ ഭാഗമാകാനും സാധിക്കണം. മികച്ച പദ്ധതി തയ്യാറാക്കും നടപ്പാക്കാനും സാധിക്കണം. അന്ന് അമീറിന്റെ പ്രകോപനത്തിന് ശേഷം നിരവധി കാര്യങ്ങളാണ് ഒരേ സമയം എന്റെ മനസിലൂടെ പോയതെന്നും വെങ്കിടേഷ് പറഞ്ഞു.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ ധോണി, ഗാംഗുലി രണ്ടാമത്- ഗംഭീര്‍

മറുപടി നല്‍കാന്‍ തയ്യാറെടുത്തതെങ്ങനെ

മറുപടി നല്‍കാന്‍ തയ്യാറെടുത്തതെങ്ങനെ

ഞാന്‍ മനസില്‍ തീരുമാനം എടുത്തിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ പരിശീലനങ്ങളില്‍ നിന്നുമുള്ള പാഠം ഈ പന്തില്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചു. സ്റ്റംപിന് ലക്ഷ്യമാക്കി തന്നെ പന്തെറിഞ്ഞു. ബാറ്റ്‌സ്മാന് അവസരം നല്‍കാതെ സ്റ്റംപിന്റെ അരിക് ലക്ഷ്യം വെച്ചു. ദേഷ്യത്തെ അടക്കി സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ പന്തിലെന്താണ് സംഭവിച്ചതെന്നോ അടുത്ത പന്തില്‍ എന്ത് സംഭവിക്കുമെന്നോ ചിന്തിക്കാതെ പന്തെറിഞ്ഞുവെന്നും വെങ്കിടേഷ് പറഞ്ഞു. അന്നത്തെ ലോകകപ്പില്‍ ഇന്ത്യയോട് 39 റണ്‍സിന് പാകിസ്താന്‍ പരാജയപ്പെട്ടു. 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ വെങ്കിടേഷ പ്രസാദ് വീഴ്ത്തിയത്.

Story first published: Tuesday, July 14, 2020, 18:43 [IST]
Other articles published on Jul 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X